സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ നേടിയ ഖദീജ നിസ, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, ഇരുവരെയും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആദരിച്ചു.


റിയാദ്: സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ നേടിയ ഖദീജ നിസ, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ എന്നിവരെ ആദരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ഓണാഘോഷ പരിപാടി ‘മഹര്‍ജാന്‍ മലയാളം’ പരിപാടിയിലായിരുന്നു ആദരം. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു.

സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ ഹാട്രിക് സ്വര്‍ണ മെഡല്‍ നേടിയ ഖദീജ നിസയെ പൊന്നാട അണിയിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആദരിക്കുന്നു

ഒന്നാമത് ദേശീയ ഗെയിംസ് മുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി ഒപ്പം നിന്നവരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ഖദീജ നിസ പറഞ്ഞു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പരിച്‌ഛേദമാണ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍. വലിയ ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യമുണ്ട്. എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് ഷഹനാസ് അബ്ദുല്‍ ജലീലും പറഞ്ഞു. മീഡിയാ ഫോറം മുന്‍ ഭാരവാഹികളെയും പരിപാടിയില്‍ ആദരിച്ചു. ഷഫീഖ് കിനാലൂര്‍, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹ്മാന്‍ എന്നിവരെ പ്രശംസാപത്രം സമ്മാനിച്ചാണ് ആദരിച്ചത്.

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീലിനെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പൊന്നാട അണിയിച്ച് ആദരിക്കുന്നു.

ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരുമായി സഹകരിച്ച് മീഡിയാ ഫോറം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്. എക്‌സ്‌പെര്‍ടൈസ് കോണ്‍ട്രക്ടിംഗ് കമ്പനി, സിറ്റി ഫ്‌ളവർ, ബിപിഎല്‍ കാര്‍ഗോ, സോന ജൂവലറി, കൊളംബസ് കിച്ചന്‍ എക്യുപ്‌മെന്റ്, ആര്‍ടെക് കോണ്‍ട്രാക്ടിംഗ്, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംകെ ഫുഡ്‌സ്, ന്യൂ ക്രസന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഓര്‍ബിറ്റ് ഫ്രൈറ്റ് ലോജിസ്റ്റിക്‌സ്, കെയ്‌റോസ് ഡിജിറ്റല്‍, ഹൈ എക്‌സ്പീരിയന്‍സ് ട്രേഡിംഗ് കമ്പനി, പര്‍കീസ് സ്വീറ്റ്‌സ്, ടാര്‍ഗറ്റ് ഗ്‌ളോബല്‍ അക്കാദമി, അല്‍ മാസ് റസ്‌റ്റോറന്റ് എന്നീ സ്ഥാപനങ്ങള്‍ക്കുളള പ്രശംസാ പത്രവും സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പളളി സ്വാഗതവും നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.


Read Previous

പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടേറി പ്രവാസത്തിലാകുമ്പോഴും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം: ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, റിംഫ് ഓണം ആഘോഷിച്ചു

Read Next

ഇരുപത് വർഷക്കാലം സൗദിയിലെ വേദികളിൽ സജീവ സാന്നിധ്യം; പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സയ്യിദ് മഷ്ഹൂദ് തങ്ങൾക്ക് ഇശൽ മാല ഖത്തർ സ്നേഹാദരവ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »