Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി പണ്ഡിതന്റെ കൊലപാതകം: സംഭവം നടന്ന് 42ാം ദിവസം വധശിക്ഷ നടപ്പിലാക്കി, പൗരന്മാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ഈ ശിക്ഷ ഒരു പാഠമാണെന്ന് കോടതി.


റിയാദ്​: സൗദിയിലെ പ്രമുഖ എഴുത്തുകാരനും ഹദീസ്​ പണ്ഡിതനുമായ ഡോ. അബ്​ദുൽ മാലിക്​ ഖാദിയെ വധിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഈജിപ്​ഷ്യൻ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അതിവേഗം വിചാരണ നടപടികൾ ആരംഭിച്ചു. തെളിവുകൾ അടക്കമുള്ള രേഖകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച കോടതി വിശദമായ വാദം കേൾക്കുകയും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോടതി പ്രതിയെ വധ ശിക്ഷക്ക് വിധിച്ചു. സംഭവം നടന്ന 42ാം ദിവസം പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

സൗദിയിലെ ദഹ്​റാനിലുള്ള വീട്ടിൽ ഭാര്യയോടൊപ്പം താമസിച്ചു വരുകയായിരുന്നു 80 വയസുകാരനായ ഡോ. അബ്​ദുൽ മാലിക്​ ഖാദി. ഇദ്ദേഹത്തിന്റെ വീടിന്​ സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായിരുന്നു പ്രതിയായ ഈജിപ്​ഷ്യൻ പൗരൻ മഹ്​മൂദ്​ അൽ മുൻതസിർ അഹ്​മദ്​ യൂസുഫ്.

ജീവനക്കാരനെന്ന നിലയിൽ പ്രൊഫസറും പ്രതിയും തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. വീട്ടിൽ ഇരുവരും മാത്രമേയുള്ളു എന്ന് മനസിലാക്കിയ പ്രതി മോഷണത്തിനായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. സംഭവം ദിവസം ഇയാൾ വീട്ടിലെത്തുകയും പ്രൊഫസറെ 16 തവണ കുത്തി കൊല പ്പെടുത്തുകയായി രുന്നു. ആക്രമണം തടയാൻ എത്തിയ പ്രൊഫസറുടെ ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ പ്രതി അതിക്രൂരമായി മർദിക്കുകയും മരിച്ചു എന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് 3,000 റിയാലും പ്രതി ഈ വീട്ടിൽ നിന്നും മോഷ്​ടിച്ചിരുന്നു

ഗുരുതരമായി പരിക്കേറ്റ പ്രൊഫസറുടെ ഭാര്യ 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്​. ഇവർ അപകടനില തരണം ചെയ്​തിട്ടില്ല. നിരപരാധികളെ ആക്രമിക്കുക, അവരുടെ രക്തം വീഴ്ത്തുക, സ്വത്ത് മോഷ്​ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതി ചെയ്തത്. പൗരന്മാർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കും ഈ ശിക്ഷ ഒരു പാഠമാണെന്നും വിധിയിൽ പറയുന്നു.


Read Previous

മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നാണോ?, സിബിഎസ്ഇയിലാണെങ്കില്‍ മദ്രസ പഠനം വേണ്ടേ ?; സമസ്തയെ വിമര്‍ശിച്ച് ദീപിക

Read Next

മൈ​ന​കൾ കുഴപ്പക്കാരെന്ന് ഖത്തറും, ഇതുവരെ പിടികൂടിയത് 35,000 എണ്ണത്തിനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »