റിയാദ്- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അടഞ്ഞു കിടക്കുന്ന സ്കൂളുകള്‍ ഈ വര്‍ഷം തുറക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അധ്യാപകരെല്ലാം സ്‌കൂളുകളില്‍ ഹാജരാകണം.
ഏതൊക്കെ ക്ലാസിലെ കുട്ടികളാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തീരുമാനിക്കും. യൂണിവേഴ്‌സിറ്റികളും പോളിടെക്‌നിക്കുകളുമെല്ലാം തുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും പൊതുഗതാഗത സംവിധാനങ്ങളിലും പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനോടകം നിരവധി മേഖലകളില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു. കര വ്യാമ മേഖല അടക്കം യാത്ര ചെയ്യണമെങ്കില്‍ തവല്‍ക്കന ആപ് നിര്‍ബന്ധമാണ് മാത്രമല്ല വാക്സിന്‍ എടുത്തതിന്റെ സ്റ്റാറ്റസ് കാണിക്കുകയും വേണം അതിനായി തവക്കല്ന ആപ് ജവസാത്ത് സിസ്റ്റവുമായി ബന്ധിപ്പി ച്ചു കഴിഞ്ഞു.