Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടൂറിസം മേഖലയിലെ തൊഴിലുകള്‍ 16 ലക്ഷമായി ഉയര്‍ത്തുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ്.



റിയാദ്: 2030 ഓടെ സൗദിയില്‍ ടൂറിസം മേഖലയിലെ ആകെ തൊഴിലുകള്‍ 16 ലക്ഷമായി ഉയര്‍ത്തുമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ്. ഇതിനായി ടൂറിസം മേഖലയില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2030ല്‍ സൗദിയിലെ തലസ്ഥാന നഗരിയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയിലൂടെ രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാവുമെന്നും തൊഴില്‍ വിപണിയിലെ അതിവേഗ പുരോഗതികള്‍ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ടൂറിസം മന്ത്രി വ്യക്തമാക്കി. 2019ല്‍ സൗദി അറേബ്യ ദേശീയ ടൂറിസം തന്ത്രം പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തില്‍ നിന്ന് പത്തു ശതമാനയമായി ഉയര്‍ത്താന്‍ ഇത് ലക്ഷ്യമിടുന്നു.

ലോകത്തെ ആകെ തൊഴില്‍ വിപണിയുടെ പത്തു ശതമാനം ട്രാവല്‍, ടൂറിസം മേഖലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിക്കു മുമ്പ് ട്രാവല്‍, ടൂറിസം മേഖല ലോകത്ത് 33 കോടി തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി വിമാന കമ്പനികളെയും ഹോട്ടലുകളെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ഈ മേഖലകളില്‍ ആറു കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ടൂറിസം മന്ത്രി വിശദീകരിച്ചു.

2030 ഓടെ ലോകത്ത് നിര്‍മിതബുദ്ധി മേഖലയില്‍ 13.3 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി ഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള 6,000 ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


Read Previous

മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക്

Read Next

അരിത ബാബുവിന് അശ്ലീല സന്ദേശമയച്ചയാളെ പൊക്കിയത് ഖത്തര്‍ പ്രവാസികള്‍; തിരിച്ചറിയാന്‍ സഹായിച്ചത് സ്‌ക്രീന്‍ ഷോട്ട്, മറ്റൊരാളാണെന്ന് കരുതിയാണ് സന്ദേശമയച്ചതെന്ന്് പ്രതി, കേസുമായി മുന്നോട്ടുപോവുമെന്ന് അരിത ബാബു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »