Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടൂറിസം മേഖലയിലെ സൗദിവൽക്കരണം: 41 തൊഴിലുകൾ സ്വദേശികൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തി


റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം മേഖലാ ജോലികള്‍ പ്രവാസികള്‍ക്ക് അന്യമാവുന്നു. അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തെ പൗരന്മാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പി ക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങളിലുടനീളം ദേശീയ തൊഴില്‍ ശക്തി ശക്തിപ്പെടുത്തുന്ന തിനുമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗദിവല്‍ക്കരണ പദ്ധതിയെത്തുടര്‍ന്ന് ടൂറിസം മേഖലയിലെ 41 തൊഴിലു കളാണ് സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയത്. ടൂറിസം മേഖലയിലെ സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളുടെ പൂര്‍ണ്ണ പട്ടിക സൗദി അറേബ്യ പുറത്തിറക്കി.

ടൂറിസം മന്ത്രാലയവുമായി ഏകോപിപ്പിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പി ലാക്കുന്ന ഈ സ്വദേശിവല്‍ക്കരണ പദ്ധതി 2026 ഏപ്രില്‍ 22 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാ ക്കുക. 2028 ജനുവരിയോടെ 41 തസ്തികകളിലും സൗദിവല്‍ക്കരണം നടപ്പില്‍ വരും

ഔദ്യോഗികമായി പുറത്തിറക്കിയ സ്വദേശിവല്‍ക്കരണ ഗൈഡ് പ്രകാരം, ഓപ്പറേഷന്‍, അഡിമിനി സ്‌ട്രേഷന്‍, ഉപഭോക്തൃ സേവനം, മാനേജ്‌മെന്റ് റോളുകള്‍ തുടങ്ങിയ ജോലികളിലാണ് സ്വദേശിവ ല്‍ക്കണം നടപ്പിലാക്കുന്നത്. സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന ടൂറിസം ജോലികളുടെ പൂര്‍ണ്ണ പട്ടിക ചുവടെ:

ഒന്നാം ഘട്ടം – 100 ശതമാനം സൗദിവല്‍ക്കരണം (2026 ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍)
ഭരണപരമായ റോളുകള്‍:
1. റിസപ്ഷനിസ്റ്റ്
2. ഹോട്ടല്‍ റിസപ്ഷനിസ്റ്റ്
3. ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്
4. ടെലിഫോണ്‍ ഓപ്പറേറ്റര്‍

സൂപ്പര്‍വൈസറി, സ്‌പെഷ്യലിസ്റ്റ് റോളുകള്‍:

  1. ബ്രാഞ്ച് മാനേജര്‍
  2. ഹോട്ടല്‍ കംപ്ലയന്‍സ് മാനേജര്‍
  3. പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്
  4. പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്
  5. സെയില്‍സ് സ്‌പെഷ്യലിസ്റ്റ്
  6. ഹോട്ടല്‍ ഓഡിറ്റര്‍
  7. ഹോട്ടല്‍ ഇന്‍സ്‌പെക്ടര്‍
  8. ടൂറിസം സ്‌പെഷ്യലിസ്റ്റ്
  9. ടൂര്‍ ഗൈഡ്
  10. പബ്ലിക് സര്‍വീസസ് സൂപ്പര്‍വൈസര്‍
  11. ടൂറിസം ഗൈഡന്‍സ് സ്‌പെഷ്യലിസ്റ്റ്
  12. ഹെല്‍ത്ത് ക്ലബ് അറ്റന്‍ഡന്റ്

ഒന്നാം ഘട്ടം – 50 ശതമാനം സൗദിവല്‍ക്കരണം (2026 ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍)
ഓപ്പറേഷണല്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് റോളുകള്‍:

  1. ടൂറിസം വികസന സ്‌പെഷ്യലിസ്റ്റ്
  2. ഹോസ്പിറ്റാലിറ്റി സ്‌പെഷ്യലിസ്റ്റ്
  3. ക്ലീനിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍
  4. റസ്റ്റോറന്റ് ഹോസ്റ്റ്
  5. സെയില്‍സ് റെപ്രസെന്റേറ്റീവ്
  6. ടിക്കറ്റ് വില്‍പ്പനക്കാരന്‍
  7. ട്രാവല്‍ ടിക്കറ്റ് ക്ലര്‍ക്ക്
  8. ഇവന്റ് കോര്‍ഡിനേറ്റര്‍
  9. ട്രാവല്‍ ഏജന്റ്
  10. മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്
  11. ടൂര്‍ ഓര്‍ഗനൈസര്‍
  12. പര്‍ച്ചേസിംഗ് പ്രതിനിധി’

രണ്ടാം ഘട്ടം – 30 ശതമാനം സൗദിവല്‍ക്കരണം (ജനുവരി 3, 2027 മുതല്‍ പ്രാബല്യത്തില്‍)
സ്‌പെഷ്യലൈസ്ഡ് റോള്‍:

  1. ഷെഫ്

മൂന്നാം ഘട്ടം – 50 ശതമാനം സൗദിവല്‍ക്കരണം (ജനുവരി 2, 2028 മുതല്‍ പ്രാബല്യത്തില്‍)
മുതിര്‍ന്ന മാനേജ്‌മെന്റ് റോളുകള്‍:

  1. ഹോട്ടല്‍ ഓപ്പറേഷന്‍സ് മാനേജര്‍
  2. റസ്റ്റോറന്റ് മാനേജര്‍
  3. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ് മാനേജര്‍
  4. ട്രാവല്‍ ഏജന്‍സി മാനേജര്‍
  5. മാര്‍ക്കറ്റിംഗ് മാനേജര്‍
  6. സെയില്‍സ് മാനേജര്‍
  7. ഓപ്പറേഷന്‍സ് മാനേജര്‍
  8. പ്രൊക്യുര്‍മെന്റ് മാനേജര്‍
  9. പ്രോജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍
  10. പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍
  11. കൊമേഴ്സ്യല്‍ മാനേജര്‍
  12. ഹോട്ടല്‍ മാനേജര്‍


Read Previous

സൗദിയിൽ ഇനി മുതൽ ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ട്; പുതിയ നിയമഭേദഗതി നിലവിൽ വന്നു; ഏതെല്ലാം കടകളിൽ ആണ് വാറ്റ് നികുതി തിരികെ ലഭിക്കുക?

Read Next

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »