ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: പഠന മികവ് മാത്രം പരിഗണിക്കാതെ കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ല യിലെ പ്രവാസികളുടെ മക്കളിൽ കഴിഞ്ഞ വർഷത്തെ പത്ത് പന്ത്രണട് ക്ലാസ്സുകളിൽ ജയിച്ച വിദ്യാർ ത്ഥികൾക്ക് ‘സവ’ അക്കാദമിക് അച്ചീവ് മെന്റ് അവാർഡുകൾ വിതരണം ചെയ്തു. റോസ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ സ്നേഹ സംഗമം കൂടിയായി. ദമ്മാം ഇന്ത്യൻസ്കുൾ ഭരണസമിതിയംഗവും, കിംഗ് ഫഹദ് ദന്തൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ: രേഷ്മ വി.ജെ അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മികച്ച വിജയം നേടിയവരെ മാത്രമാക്കാതെ മുഴുവൻ കുട്ടികളേയും ചേർത്തു പിടിക്കാൻ സൗദി ആലപ്പുഴ വെൽഫയർഅസോസിയേഷൻ കാണിച്ച മാതൃക ശ്ലാഘനീയമാണന്ന് അവർ പറഞ്ഞു. ചെറിയ പ്രോൽസാനങ്ങൾ പോലും പഠനമികവിലേക്കുള്ള ജൗർജ്ജമായി ഭവിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ഡോ: ലുലു റഹ്മത് കുട്ടികളുമായി സംവദിച്ചു.
പഠനകാലത്ത് നമ്മൾ ചെലവഴിക്കുന്ന സമയവും, അധ്വാനവുമാണ് മികച്ച ഭാവിയിലേക്കുള്ള ഇന്ധന മെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. അതേ സമയം നമ്മളുടെ ഭാവിയെ രൂപപ്പെടുത്തിയെടുക്കാൻ ഉരുകിത്തീരുന്ന മാതാപിതാക്കളെ മറക്കാതിരിക്കുന്നതാണ് യഥാർത്ഥ പഠനമെന്നും അവർ പറഞ്ഞു.

ഉപരി പഠനാർത്ഥം നാട്ടിലേക്ക് പോയ കുട്ടികളുടെ ഉപഹാരങ്ങൾ രക്ഷിതാക്കൾ ഏറ്റുവാങ്ങി.
കെ.എം. ബഷീർ (മുഖ്യ രക്ഷധികാരി) യഹിയ കോയ (രക്ഷാധികാരി) രശ്മി ശിവ പ്രകാശ് ( വനിതാവേദി രക്ഷാധികാരി) നസ്സി നൗഷാദ് (വനിതാ വേദി പ്രസിഡന്റ്) സാജിത നൗഷാദ് (വനിതാ വേദി സെക്രട്ടറി) ഡോ: സിന്ധു ബിനു, ഡോ: ജിജി രാഹുൽ, മാലിക് മഖ്ബുൽ, സോഫിയ ഷാജഹാൻ എന്നിവർ ആശംസ കൾ നേർന്നു. ബൈജു കുട്ടനാട് (ജനറൽ സെക്രട്ടറി) സ്വാഗതവും, റിജു ഉസ്മായിൽ (ട്രഷറർ) നന്ദിയും പറഞ്ഞു. നിധി രതീഷ് അവതാരക ആയിരുന്നു.
കല്ല്യാണി ബിനു പ്രാർത്ഥനാ ഗാനം ചൊല്ലി.നൗഷാദ് കൈചൂണ്ടി.,സജീർ കരുവാറ്റ, നൗഷാദ് ആറാട്ടുപുഴ, നവാസ് പുന്നപ്ര, അമൃത ശ്രീലാൽ, അഞ്ജു നിറാസ്,സൗമി നവാസ്,സുമയ്യ സിദ്ധീഖ്, ശിവപ്രകാശ്, ശ്രീലാൽ,ഷീബ റിജു, രാജീവ് ചെട്ടികുളങ്ങര, അശോകൻ ആല, സിദ്ദീഖ് കായംകുളം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
