ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കൊലപാതക കേസുകളിൽ പ്രതിയായാൽ സൗദിയിൽ നിന്നും രക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വധശിക്ഷയാണ് കൊലപാ തകത്തിനുള്ള ശിക്ഷ. ഇങ്ങനെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 12 മലയാളികളെയാണ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്ന സമയത്തും ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയത്.

സൗദിയിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായവും അദ്ദേഹത്തിനുണ്ടായിരുന്നു. മോചനദ്രവ്യം സ്വരൂപിച്ച് നൽകിയും ഔദ്യോഗിക ഇടപെടൽ നടത്തിയുമായിരുന്നു അന്ന് ഉമ്മൻ ചാണ്ടി അവരെ രക്ഷപ്പെടുത്തിയത്. മുന്നൂറോളം മലയാളികളുടെ മൃത ദേഹം നാട്ടിലെത്തിക്കാനും അദ്ദേഹം ഇടപെട്ടു. പ്രവാസികൾക്ക് ദുരിത സമയങ്ങളിൽ താങ്ങായി നിന്ന ജനപ്രതിനിധി കൂടിയായിരുന്നു ഉമ്മൻചാണ്ടി.
പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട കായംകുളം സ്വദേശി ശിവദാസനെ സൗദി മലയാളി കൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹം നിയോ ഗിച്ചിരുന്നു. വാഹനാപകട കേസുകളിൽ പെട്ട് വൻതുക നഷ്ടപരിഹാരം കൊടുക്കാ നില്ലാതെ വന്ന കേസുകളിൽ നിന്നും നിരവധി പേരെ മോചിപ്പിച്ചു. സങ്കീർണമായ കേസുകളായിരുന്നു അത്. ഒടുവിൽ മുഖ്യമന്ത്രിയായപ്പോൾ പ്രവാസികളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നോർക്ക റൂട്ട്സിന്റെ സൗദി കൺസൾട്ടന്റായി ശിഹാബ് കൊട്ടുകാടിനെ നിയമിച്ചു
വാക്കുതർക്കത്തിനിടെ കോട്ടയം സ്വദേശി തോമസ് മാത്യു ദമ്മാമിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കൊല്ലം സ്വദേശി സക്കീർ ഹുസൈന് സൗദി കോടതി വധ ശിക്ഷ വിധിച്ചു. വധശിക്ഷ ഒഴിവാക്കണമെങ്കിൽ കുടുംബം മാപ്പു നൽകുകയോ ആ കുടുംബ ത്തിന് ദയാധനം നൽകുകയോ ചെയ്യണം.15 ലക്ഷം ദയാധനം നൽകാൻ സക്കീർ ഹുസൈന് പണമില്ലാതെ വന്നതോടെ സ്വന്തം പണം നൽകിയാണ് 2020ൽ ഉമ്മൻ ചാണ്ടി ഇയാളെ മോചിപ്പിച്ചത്. കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പേരെ മോചിപ്പി ക്കാൻ 50 ലക്ഷം ദയാധനം സ്വരൂപിച്ച് നൽകാനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
