ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികത്തോടനുബന്ധിച്ച് രണ്ടാഴ്ചക്കാലമായി റിയാദിന്റെ പ്രവാസ മണ്ണിൽ കാൽപന്തുകളിയുടെ ആവേശം നിറച്ച എസ്.ബി ഗ്രൂപ്പ് പ്രവാസി ചാമ്പ്യൻസ് ട്രോഫിയിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് മുത്തമിട്ടു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ ശക്തരായ റിയൽ കേരളയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വിജയം വരിച്ചത്.
പ്രവാസി വെൽഫെയർ നാഷണൽ പ്രസിഡന്റ് സാജു ജോർജ്ജിൽ നിന്ന് ക്യാപ്റ്റനും കളിക്കാരും ട്രോഫിയും എസ്.ബി ഗ്രൂപ്പ് റീജ്യണൽ മാനേജർ അലൻ സാജുവിൽ നിന്ന് പ്രൈസ് മണിയും ഏറ്റുവാങ്ങി. ബ്ലാസ്റ്റേഴ്സിന് വേണ്ടി കുഞ്ഞു പതിനാലാം മിനിറ്റിലും റിയൽ കേരളക്ക് വേണ്ടി 26- മിനിറ്റിൽ നജീബും ഓരോ ഗോളടിച്ച് സമനിലയായതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ട് ഔട്ട് നടന്നത്. റിയൽ കേരളയുടെ നജീബ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ വിന്നിംഗ് ക്യാപ്റ്റനും മികച്ച കളിക്കാരനുമുള്ള ചുട്ടിആപ്പ് ഇന്റർനാഷണൽ ടിക്കറ്റ് ചടങ്ങിൽ വെച്ച് കൈമാറി. നേരത്തെ നടന്ന സെമിഫൈനലിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് സുലൈ എഫ്സിയെ(2-0)യും റിയൽ കേരള റെയിൻബോ എഫ് സി(2-0)യെയും തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. ഫൈനലിനു മുമ്പ് കുട്ടികൾക്കായി നടന്ന പ്രദർശന മത്സരത്തിൽ യൂത്ത് സോക്കർ അക്കാദമി (2-1) യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയെ തോൽപിച്ചു.

യൂത്ത് സോക്കർ താരം ഏദന് റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകി. വിദ്യാർഥികളായ ലംഹ ലബീബും ഇശാ സെന്നയും കാണികൾക്കായി നടത്തിയ സ്പോർട്ട് ക്വിസും എം.പി ഷഹ്ദാൻ നയിച്ച റാപ്പിഡ് ആക്ഷൻ ക്വിസും ഗ്യാലറിയിൽ ഉണർവ് പകർന്നു. ടൂർണമെന്റിലെ ഫൗരി മണി ട്രാൻസ്ഫർ സർവീസസ് റണ്ണേഴ്സ് അപ് ട്രോഫി റിയൽ കേരള ടീമിന് ചുട്ടി ആപ് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ അംജദ് ഷരീഫ് സമ്മാനിച്ചു. സഫ്-വാൻ (റിയൽ കേരള) ബെസ്റ്റ് പ്ലെയർ, അഭിജിത് (ബ്ലാസ്റ്റേഴ്‌സ്) ബെസ്റ്റ് ഡിഫെൻഡർ, മുബഷിർ (റിയൽ കേരള) ബെസ്റ്റ് ഗോൾ കീപ്പർ, സകരിയ(സുലൈ എഫ്. സി) ടോപ് സ്കോറർ എന്നിവർക്കുള്ള ബഹുമതികൾ ഷമാൽ ഡിജിറ്റൽസ് എംഡി ഷജിൽ എൻ.എ, ഫിൻപാൽ ബ്രാഞ്ച് മാനേജർ മുഹമ്മദ് നിഫ്‌റാസ്, പ്രവാസി പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് എന്നിവർ കൈമാറി.
നിയാസ് അലി, നൗഷാദ് വേങ്ങര, ഹാരിസ് മനമക്കാവിൽ, ശിഹാബ് കുണ്ടൂർ, അഹ്ഫാൻ, ആഷിഖ്, അബ്ദുസ്സലാം, ഫസൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ടൂർണമെന്റ് കമ്മിറ്റി അജ്മൽ ഹുസൈൻ സ്വാഗതവും വളണ്ടിയർ ക്യാപ്റ്റൻ റിഷാദ് എളമരം നന്ദിയും പറഞ്ഞു. റിഫ റഫറീസ് പാനൽ അംഗങ്ങളായ ഷരീഫ് പാറക്കൽ, അമീർ, മജീദ് ബാസ്കർ, ഇൻഷാഫ്, നാസർ എടക്കര, നൗഷാദ്, അഷ്റഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സാലിഹ് കൂട്ടിലങ്ങാടി അവതാരകനായിരുന്നു.
