ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വേനലവധിക്ക് ആളുകൾ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സാഹചര്യം മുതലാക്കി തട്ടി പ്പു നടത്താൻ വൻ സംഘങ്ങൾ രംഗത്തിറങ്ങിയതായി റിപ്പോർട്ട്. തങ്ങളുടെ പേരിലാണ് പുതിയ തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ അറിയിച്ചു.

റെസിഡൻഷ്യൽ അഡ്രസ് നൽകുന്നതിന് എന്ന വ്യാജേന ഒരു വെബ് ലിങ്കും മെസേജി നൊപ്പം സംഘം അയക്കുന്നുണ്ട്. ഈ ലിങ്ക് വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെ ടെ ചോർത്തുന്നതിന് സഹായിക്കുന്ന മാൽവെയറാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നതെന്നും സംശയാസ്പദമായ ഇത്തരം സ ന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ജിഡിആർഎഫ് അറിയിച്ചു.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ പണം നൽകുകയോ ചെയ്യരുത്. പകരം ജിഡിആർഎഫ്എയുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് സംശയ നിവാരണം വരു ത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കും പരാതികൾക്കും 80051 11 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു.
ദുബായിൽ ഉൾപ്പെടെ യുഎഇയിൽ സൈബർ തട്ടിപ്പു സംഘത്തിന്റെ പ്രവർത്തനം വ്യാ പകമാണ്. കഴിഞ്ഞയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നൂറി ലേറെ സൈബർ തട്ടിപ്പുകാരെയും ഹാക്കർമാരെയും സുരക്ഷാ സേന പിടികൂടിയി രുന്നു. കോൾ സെന്ററുകൾ അടക്കം വിപുലമായ സന്നാഹങ്ങളോടെ നടത്തുന്ന തട്ടിപ്പു കൾക്കിരയായി പ്രവാസികൾ ഉൾപ്പെടെ നിരവധി നിവാസികൾക്ക് വൻ തുകകൾ നഷ്ട മായതായാണ് റിപ്പോർട്ട്. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. സൈബർ തട്ടിപ്പുകാർക്കെതിരേ കർശനമായ നിയമമാണ് യുഎഇയിലേതെന്നും പിടി ക്കപ്പെടുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജിഡി ആർ എഫ്എ അറിയിച്ചു.
