Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഠനമികവിന് സ്കോളർഷിപ്പും സാന്ത്വനവും; എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് നടത്തി


റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (MES) റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം മലസിൽ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അംഗങ്ങളും അതിഥികളുമായി നൂറിലധികം പേർ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ ചാപ്റ്റർ പ്രസിഡണ്ട് ടി എം അഹമ്മദ് കോയ സിറ്റി ഫ്ലവർ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവർത്തിച്ചു വരുന്ന എം ഇ സ് റിയാദ് ചാപ്റ്റർ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയും പഠനത്തിൽ മുന്നിട്ട് നീൽക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രൊഫഷണൽ വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ സ്കോളർഷിപ്പ് നൽകി ഉന്നത വിജയം വരിക്കാൻ സഹായിക്കുന്നു. റമദാനിൽ അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സദഖ, സകാത്ത് എന്നിവ കഴിഞ്ഞ കാലങ്ങളിൽ അർഹരായ കുടുംബങ്ങൾക്ക് നൽകി ആശ്വാസം നൽകാനും ചാപ്റ്ററിനു സാധിച്ചു. മാറുന്ന കാലത്തി നനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കാനുള്ള വിവിധ പരിപാടികൾക്കും ചാപ്റ്റർ നേതൃത്വം നൽകി വരുന്നു.

ഹഫ്സ അസ്കറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ ട്രഷറർ ഫൈസൽ പൂനൂർ സകാത്ത് സെല്ലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.അബ്ദുൽ കാദർ കുട്ടശ്ശേരി, സഗീർ അലി, ഷമീം മുക്കം, ഫൈസൽ അബ്ദു, അബൂബക്കർ മഞ്ചേരി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ജനറൽ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും ഷഫീഖ് പാനൂർ നന്ദിയും പറഞ്ഞു.


Read Previous

നവാഗത സംവിധായകനുള്ള പുരസ്‌കാരം: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്.

Read Next

ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം: ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം; ഇറാൻ വ്യോമപാത അടച്ചു, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »