പാതി കഴിച്ച സാന്‍ഡ്വിച്ചില്‍ സ്‌ക്രൂ; വിമാനത്തില്‍ സ്‌ക്രൂ വേണം; സാന്‍ഡ്‌വിച്ചിലോ? എയര്‍ലൈനിന്റെ വിശദീകരണം കേട്ട് അന്തംവിട്ട് യാത്രക്കാര്‍


ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് സ്‌ക്രൂ കിട്ടിയതായി പരാതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ഒരു യാത്രക്കാരനാണ് സമൂഹ മാധ്യമത്തില്‍ ഇതിന്റെ ചിത്രസഹിതം ആരോപണം ഉന്നയിച്ച് പോസ്റ്റ് പങ്കുവച്ചത്.

ഫെബ്രുവരി ഒന്നിനാണ് സംഭവമെന്ന് യാത്രക്കാരന്‍ പറയുന്നു. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍ഡ്വിച്ചിലാണ് ഇരുമ്പ് സ്‌ക്രൂ ഉണ്ടായിരുന്നത്. പാതി കഴിച്ച സാന്‍ഡ്വിച്ചില്‍ സ്‌ക്രൂ ഉള്ളതായി വ്യക്ത മാക്കുന്ന ചിത്രമാണ് ഇയാള്‍ റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്.

എന്നാല്‍, സാന്‍ഡ്വിച്ചില്‍ സ്‌ക്രൂ ഉണ്ടായതിന് തങ്ങള്‍ എന്തുപിഴച്ചുവെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ ചോദ്യം. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന നിലപാടും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്വീകരിച്ചതായി യാത്രക്കാരന്‍ ആരോപിക്കുന്നു.

ചിത്രം പങ്കുവച്ചതിനു പിന്നാലെ സമാനാനുഭവങ്ങള്‍ പങ്കുവച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭക്ഷണത്തില്‍ കീടങ്ങളും പാറ്റകളും കണ്ടെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുകയും ചെയ്തു


Read Previous

ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടകയിലേക്ക്; മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

Read Next

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യത’ചിലയിടങ്ങളില്‍ ഇടിമിന്നലും ആലിപ്പഴവര്‍ഷവുമുണ്ടാവും; ജാഗ്രതപാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »