യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ ; ആലോചിക്കട്ടെയെന്ന് ഹസന്‍ # SDPI will support UDF


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡി പിഐ. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരി ക്കുന്നില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും ഫാസിസ്റ്റ് വിരുദ്ധ പോരാട്ട ത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺ ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ലോകസ്ഭാ ഇലക്ഷനില്‍ എസ്ഡിപിഐ ഒന്‍പത് ഇടങ്ങളില്‍ മത്സരിച്ചിരുന്നു. മിക്കയിടങ്ങളിലും പതിനായിരത്തിലേറേ വോട്ടുകള്‍ നേടിയിരുന്നു. അതേസമയം, എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണ വേണോയെ ന്നത് മുന്നണി ആലോചിച്ച് തീരുമാനിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു.


Read Previous

സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഇല്ല; ഇഡിയുടെ കൈയില്‍ വിവരങ്ങളുണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ; എംവി ഗോവിന്ദന്‍ # CPM has no secret account; MV Govindan

Read Next

‘തോക്ക് ചൂണ്ടി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി’; ഹമാസിന്റെ തടവില്‍ പീഡനത്തിനിരയായ ഇസ്രയേല്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ #Israeli Lawyer Tortured in Hamas Prison Reveals

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »