ചവറ: മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി അട്ടിമറിക്കുന്ന കടൽ മണൽ ഖനന നടപടികൾ നിറുത്തിവെക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ചവറ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടകര ഹാർബർ ജംഗ്ഷനിൽ നടത്തിയ തീരദേശ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ,പുഷ്പരാജൻ, ഡി.കെ.അനിൽകുമാർ, ഷമീർ പൂതക്കുളം, സതീശൻ, നിസാർ മേക്കാടൻ, പ്രശാന്ത് പൊന്മന, ആർ.ജയകുമാർ, ആൽബർട്ട്, ജി.വസന്തകുമാർ കുറ്റയിൽ നിസാം, ജാക്സൻ നീണ്ടകര, ജോസ് ശക്തികുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.