ഗാന്ധിജിയുടെ ഇന്ത്യയെ തിരികെപ്പിടിക്കാൻ മതേതര വിശ്വാസികൾ ഒന്നിക്കണം: ഒ.ഐ.സി.സി


ദമാം: വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നതായി ഗാന്ധി ജയന്തി ദിനത്തിൽ ഒ.ഐ.സി.സി ദമാം റീജ്യനൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഗാന്ധിജിയുടെ ഇന്ത്യയെ തിരികെ പ്പിടിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും, അതിനായി ജനാധിപത്യ മതേതര വിശ്വാസികൾ ഐക്യപ്പെടണമെന്നും ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ അധ്യക്ഷ തയിൽ നടന്ന ഗാന്ധി സ്മൃതി സംഗമത്തിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.

ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, സിറാജ് പുറക്കാട്, നൗഷാദ് തഴവ, അബ്ദുൽ ഗഫൂർ, തോമസ് തൈപ്പറമ്പിൽ, ശ്യാം പ്രകാശ്, ഹമീദ് മരക്കാശ്ശേരി, ജോണി പുതിയറ, പ്രമോദ് പൂപ്പാല, അൻവർ വണ്ടൂർ, സിദ്ധീഖ്, ജലീൽ ആലപ്പുഴ, ഹനീഫ് കൊച്ചി, ഷാഹിദ് കൊടിയേങ്ങൾ, ജോൺ, ഏയ്ഞ്ചൽ സാറാ തോമസ്, അൻസാരി  എന്നിവർ സംസാരിച്ചു. ഷംസു കൊല്ലം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.


Read Previous

ജിദ്ദ തലശ്ശേരി-ധർമ്മടം മണ്ഡലം കെ.എം.സി.സി മീറ്റ് അപ്പ്

Read Next

സി.എച്ച്. മുഹമ്മദ് കോയ കാലങ്ങളെ അതിജയിച്ച നേതാവ് : പി. ഇസ്മായിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »