ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴി ക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടു ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച് കുറുകെ ചാടിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രി യുടെ വാഹനമടക്കം അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ 10 വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.
കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധ മായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം.