Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉന്നം തെറ്റി സുരക്ഷാസേനയുടെ ആചാരവെടി; ചോര പുരണ്ട് പാക് സ്വാതന്ത്ര്യ ദിനാഘോഷം, പൊലിഞ്ഞത് മൂന്ന് ജീവനുകള്‍


ഇസ്‌ലാമാബാദ്: പാകിസ്ഥാൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സുരക്ഷാ സേനയുടെ ആചാര വെടി ഉന്നം തെറ്റി സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കിടെയാണ് അപകടം. സൈന്യത്തിൻ്റെ ഉന്നം തെറ്റിയ വെടിയുണ്ടകള്‍ സാധാരണക്കാർക്ക് മേൽ പാഞ്ഞ് കയറുകയായിരുന്നു.

കാൽനട യാത്രക്കാരും ആഘോഷ പരിപാടി കാണാനെത്തിയവരും ഉള്‍പ്പെടെയുള്ളവർക്കാണ് സുരക്ഷാ സേനയുടെ വെടിയേറ്റത്. സംഭവത്തിൽ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന്പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. ആകാശത്തേക്ക് വെടിവയ്‌ക്കുന്ന ചടങ്ങ് അശ്രദ്ധമായി കൈകാര്യം ചെയ്‌തതാണ് അപകടത്തിന് കാരണം.

ഇന്നലെ വിവിധ ഇടങ്ങളിലായി നടന്ന സംഭവങ്ങളിലായി 64 പേർക്ക് വെടിയേറ്റതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. അസീസാബാദിൽ ഉന്നം തെറ്റിയ വെടിയുണ്ടയേറ്റ് ഒരു പെൺകുട്ടിക്ക് പരിക്കേറ്റു. മുതിർന്ന പൗരനായ കൊറങ്കി സ്വദേശി സ്റ്റീഫൻ, എട്ട് വയസുള്ള കുട്ടി എന്നിവർ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

മരിച്ചവരുടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചതായും രക്ഷാപ്രവർത്തകരും അറിയിച്ചിട്ടുണ്ട്. അശ്രദ്ധമായും അപകടകരവുമായ രീതിയിൽ ആചാരവെടി വച്ച നടപടിയെ അധികൃതർ അപലപിച്ചു.

സ്വാതന്ത്ര്യദിനം സുരക്ഷിതമായ രീതിയിൽ ആഘോഷിക്കണം എന്നതായിരുന്നു നിർദേശം. എന്നാൽ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായതായും ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുത്തനെ കുതിച്ച് പാക് ക്രൈം റിപ്പോർട്ട്

അതേസമയം കഴിഞ്ഞ ജനുവരിയിൽ കറാച്ചിയിലുടനീളം നടന്ന അക്രമ സംഭവങ്ങളിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 42 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നടന്ന അക്രമ സംഭവ ങ്ങളിലും വെടിവയ്‌പ്പിലും 233 പേർക്ക് പരിക്കേറ്റതായും മാധ്യമ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു.

കവർച്ചാ ശ്രമങ്ങൾ തടയുന്നതിനിടെ അഞ്ച് പേർക്കു ജീവൻ നഷ്‌ടമായതാണ് കണക്ക്. വ്യക്തിപരമായ ശത്രുത, കവർച്ചാ ശ്രമങ്ങള്‍, അഭിപ്രായവ്യത്യാസങ്ങൾ മൂലമുള്ള തർക്കം എന്നിവയൊക്കെയാണ് വെടിവയ്‌പിലേക്ക് നീങ്ങുന്നതും കൊലപാതങ്ങള്‍ക്ക് കാരണമാകുന്നതും എന്നാണ് പൊലീസ് പറയുന്നത്.

ജനുവരിയിൽ മാത്രം നടന്ന ക്രൈം റിപ്പോർട്ടുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. റോഡപകടങ്ങളിൽ മാത്രം കുട്ടികളും പ്രായമായവരും ഉൾപ്പെടെ 36 പേർക്ക് ജീവൻ നഷ്‌ടമായതായും 528 പേർക്ക് പരിക്കേറ്റതായും ചിപ ഫൗണ്ടേഷൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Read Previous

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്‌പി അജിത് വിജയന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ

Read Next

വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »