അസംഘടിതരായ പ്രാദേശിക ലേഖകരുടെ സുരക്ഷ ഉറപ്പാക്കണം: ഐ എഫ് ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റി


കൊച്ചി; അസംഘടിതരായ പ്രാദേശിക ലേഖകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ എഫ് ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി പോലും നിലവിൽ നിഷേധിക്കുന്ന സാഹചര്യമാണ്. വർഷങ്ങളോളം കുറഞ്ഞ വേതനത്തിൽ കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന പ്രാദേശിക ലേഖകർക്ക് മറ്റ് സർക്കാർ സുരക്ഷ യാതൊന്നുമില്ല. ഇതിനൊരു വ്യക്തത വരുത്തണമെന്ന് സംഘടന സർക്കാരിനോട് നിർദ്ദേശിച്ചു.

മീഡിയ പ്രവർത്തകരുടെ പ്രതിസന്ധി പരിഹരിച്ചില്ലങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്ന് സംഘടന സംസ്ഥാന പ്രസിഡൻ്റ് പ്രേം ജോൺ പറഞ്ഞു.
സംസ്ഥാന ജനറൽ ബോഡി യോഗം എറണാകുളം ജസ്റ്റിസ് വിജിലൻസ് ഫോറം ഓഫീസിൽ ചേർന്നു.74 വർഷമായി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ഐഎഫ് ഡബ്ള്യു,ജെ യുടെ കേരള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡൻ്റായി പ്രേം ജോൺ, ജനറൽ സെക്രട്ടറി ചെമ്പകശേരി ചന്ദ്രബാബു ,ഓർഗനൈസേഷൻ. സെക്രട്ടറിഷമീർ പെരുമറ്റം, വൈ. പ്രസിഡൻ്റുമാരായി അബൂബ ക്കർ, രഞ്ജിത് മേനോൻ, എന്നിവരേയും സെക്രട്ടറിമാരായി എ.പി. ജിനൻ, ,കാർത്തിക വൈഖ, റഷീദ് മല്ലശ്ശേരി എന്നിവരും ട്രഷററായി വൃന്ദ വി.നായർ എന്നിവരും ചുമതല യേറ്റു. വിവിധ ജില്ലകളിൽ സംഘടന വ്യാപനം നടത്തുന്നതിന് രണ്ട് പ്രതിനിധികളെ വീതം ചുമതലപെടുത്തി.


Read Previous

കിയ റിയാദ് പുതിയ ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു.

Read Next

നായാടി മുതൽ നസ്രാണി വരെ’; പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എൻഡിപി യോഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »