വാശിയേറിയ തെരെഞ്ഞെടുപ്പിനൊടുവില്‍ സീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു,


വാഷിംഗ്ടണ്‍ : യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടു കള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര്‍ വോട്ടു ചെയ്തു. ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിച്ച ഇവര്‍ ഒബാമ അഡ്മിനിസ്‌ട്രേഷന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

നന്ദയുടെ നിയമനം കണ്‍ഗ്രഷ്ണല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ അദ്ധ്യക്ഷ ജുഡിച്ചുവിന്റെ നേതൃ ത്വത്തില്‍ അംഗങ്ങള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. നന്ദയുടെ നിയമനത്തില്‍ അഭിമാനം കൊള്ളുന്നതായും ജൂഡി പറഞ്ഞു. ബൈഡന്‍ ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങള്‍ നേരിടുന്നതിന് പ്രഗല്‍ഭയായി സോളിസിറ്ററയാണ് ബൈഡന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡിപ്പാര്‍ ട്ട്‌മെന്റ് ഓഫ് ലേബര്‍ അണ്ടര്‍ സെക്രട്ടറി ടോം പെര്‍സ് അഭിപ്രായപ്പെട്ടു.

കണക്റ്റികട്ടില്‍ ജനിച്ചു വളര്‍ന്ന സീമാനന്ദ ബോസ്റ്റണ്‍ കോളേജ് ഓഫ് ലൊസ്‌ക്കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ ഹാര്‍വാര്‍ഡ് ടെലിസ്‌ക്കൂള്‍ ലേബര്‍ ആന്റ് വര്‍ക്ക് ലൈഫ് പ്രോഗ്രാം ഫെല്ലോയാണ്.

ഗവണ്‍മെന്റ് സര്‍വ്വീസില്‍ 15 വര്‍ഷത്തോളം ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് അറ്റോര്‍ണിയായി പ്രവര്‍ത്തി ച്ച സീമാ നന്ദ പുതിയ തസ്തികയില്‍ നിയമിക്കപ്പെടുന്നതിന് ഏറ്റവും അര്‍ഹയായ സ്ഥാനാര്‍ത്ഥിയാണെ ന്നാണ് ബൈഡന്‍ ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.


Read Previous

ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുകയാണ്.

Read Next

ഇളവുകള്‍ : മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യം കര്‍ശന ജാഗ്രതയ്ക്ക് പോലീസിന് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »