Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭ​ർ​ത്താ​വി​നെ തേ​ടി സൗ​ദി​യി​ലെ​ത്തി​യ ​സീ​മ നൗ​സി​ന്​ നി​രാ​ശ​യോ​ടെ മ​ട​ക്കം


ദ​മ്മാം: ര​ണ്ടു​ കൊ​ല്ല​മാ​യി ത​​ന്‍റെയും മ​ക്ക​ളു​ടെ​യും കാ​ര്യം അ​ന്വേ​ഷി​ക്കാ​ത്ത ഭ​ർ​ത്താ​വി​നെ തേ​ടി സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​നി സീ​മ നൗ​സി​ന്​ നി​രാ​ശ​യോ​ടെ മ​ട​ക്കം. ആ​ഴ്ച​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഭ​ർ​ത്താ​വി​നെ നേ​രി​ൽ കാ​ണാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​തെ​യാ​ണ്​ ഈ ​നി​സ്സ​ഹാ​യ സ്ത്രീ​ക്ക്​ നാ​ട്ടി​ലേ​ക്കു​ വി​മാ​നം ക​യ​റേ​ണ്ടി​വ​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ്​ പ​ർ​വേ​സും സീ​മ നൗ​സി​നും പ​ഠ​ന​കാ​ല​ത്ത്​ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ​15​ വ​ർ​ഷം​ മു​മ്പാ​യി​രു​ന്നു ഇ​ത്.

ത​​ന്റെ ഭാ​ര്യ​യെ​ക്കു​റി​ച്ച്​ ശ​രി​യ​ല്ലാ​ത്ത വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്നു എ​ന്നാ​യി​രു​ന്ന​ത്രേ ഇ​യാ​ളു​ടെ പ​രാ​തി. മാ​ത്ര​മ​ല്ല, ര​ണ്ടു​ മാ​സം​ മു​മ്പ്​ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​യാ​ൾ നോ​ട്ടീ​സ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ത്ര​യേ​റെ ശ്ര​മി​ച്ചി​ട്ടും തെ​റ്റി​ദ്ധാ​ര​​ണ​ക​ൾ തി​രു​ത്താ​നോ ഫോ​ണി​ൽ സം​സാ​രി​ക്കാ​നോ ഭ​ർ​ത്താ​വ്​ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ സീ​മ നൗ​സീ​ൻ ഉം​റ വി​സ​യി​ൽ ഉ​പ്പ​യെ​യും കൂ​ട്ടി മ​ക്ക​ൾ​ക്കൊ​പ്പം സൗ​ദി​യി​ലേ​ക്ക്​ വി​മാ​നം ക​യ​റു​ക​യാ​യി​രു​ന്നു. ജി​ദ്ദ​യി​ൽ​നി​ന്ന്​ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ച​പ്പോ​ൾ പ​ർ​വേ​സ്​ ജോ​ലി​ചെ​യ്യു​ന്ന ക​മ്പ​നി ദ​മ്മാ​മി​ലാ​ണെ​ന്ന്​ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മ​ഞ്​​ജു മ​ണി​ക്കു​ട്ട​​ന്റെ ഫോ​ൺ ന​മ്പ​റും ന​ൽ​കി അ​വ​രെ ദ​മ്മാ​മി​ലേ​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു.

മ​ഞ്​​ജു​വും ഭ​ർ​ത്താ​വ്​ മ​ണി​ക്കു​ട്ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ക്കീ​റും​കൂ​ടി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ഇ​ഖാ​മ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച്​ ഇ​ദ്ദേ​ഹ​ത്തി​​ന്റെ സ​ഫ്​​വ​യി​ലു​ള്ള ക​മ്പ​നി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സീ​മ നൗ​സി​നേ​യും കൂ​ട്ടി ക​മ്പ​നി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹം പു​റ​ത്ത്​ ജോ​ലി​ക്കു​ പോ​യ​തി​നാ​ൽ നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ഫോ​ണി​ൽ സം​സാ​രി​ക്കാ​നും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. ജോ​ലി​സം​ബ​ന്ധ​മാ​യോ പെ​രു​മാ​റ്റ രീ​തി​യി​ലോ ഇ​യാ​ളെ​ക്കു​റി​ച്ച്​ ഒ​രു​വി​ധ പ​രാ​തി​യും​ ക​മ്പ​നി​ക്കി​ല്ല.


Read Previous

തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി

Read Next

പ്രവാസി ഭാരതീയ ഭീമാ യോജന; രണ്ടുവർഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »