ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ അൽ നസ്ർ ക്ലബിന്റെ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുഹമ്മദ് റാസിനെ റിയാദിലെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിൻ എലഗന്റ് എഫ് സി, എഫ് ആർ സി എന്നിവയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു.
ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന റാസിന്റെ പിതാവ് ഷാജഹാൻ പറമ്പനാണ്, ഉമ്മ നസ്ല. സഹോദരങ്ങൾ: മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ. പിതൃ സഹോദരൻ ഷാനവാസ്, റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ കളിക്കാരൻ ആയിരുന്ന അദ്ദേഹം, ഇപ്പോൾ അൽ ഹസയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജർ സ്ഥാനത്ത് പ്രവർത്തിക്കുന്നു.
യു എഫ് സി റിയാദിനു വേണ്ടി ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മൻസൂർ തിരൂർ എന്നിവർ ചേർന്ന് മുഹമ്മദ് റാസിന് മൊമെന്റോ നൽകി ആദരിച്ചു. ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേൽമുറി, നൗഷാദ് കോട്ടക്കൽ, ഫൈസൽ പാഴൂർ, നൗഷാദ് കോട്ടക്കൽ, റഷീദ്, ഉമ്മർ, സലിം ഒറ്റപ്പാലം, ജാഫർ ചെറുകര, അനീസ് പാഞ്ചോല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
