
തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്‌മായിലിനെ പാർട്ടിയിൽ നിന്നും സസ്പെ ൻഡ് ചെയ്യും. പി. രാജുവിന്‍റെ മരണത്തിനു പിന്നാലെ ഇസ്മായിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണ ത്തിലാണ് പാർട്ടി നടപടി.
വ്യാഴാഴ്ച ചേർന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എറണാകുളം ജില്ലാ കമ്മിറ്റിയാണ് ഇസ്മായിലിനെതിരേ പരാതി നൽകിയത്. 6 മാസത്തേക്കാണ് ഇസ്മായിലിനെ പാർട്ടി സസ്പെൻഡ് ചെയ്യാനാണ് നിർദേശം.
മുൻ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവിന്‍റെ മരണത്തിൽ അദ്ദേത്തിന്‍റെ കുടുംബം പാർട്ടിക്കെതിരേ രംഗത്തെത്തിയിരുന്നു. രാജുവിന്‍റെ മരണത്തിൽ പാർട്ടിക്ക് ബന്ധമുണ്ടെന്നും പിന്നിൽ നിന്നും കുത്തിയതാണെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളോ ടുള്ള പ്രതികരണത്തിൽ കുടുംബത്തിന്‍റെ ആരോപണത്തിൽ കഴമ്പുണ്ടെന്നു സ്ഥിരീകരിക്കുന്ന തരത്തി ലുള്ള പ്രതികരണമായിരുന്നു അന്ന് ഇസ്മായിൽ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ പാർട്ടിയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.