ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എം.പി രഘു നിര്യാതനായി


ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്‍റെ ഡയറക്ടർ ആയിരുന്നു. കേരളീയ സമാജം പ്രസിഡന്‍റ് ,ജനറൽ സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ ശാന്ത രഘു, മക്കൾ അനൂപ്, പ്രശോഭ്.

എം.പി രഘുവിന്‍റെ നിര്യാണത്തിൽ ബഹ്റൈൻ മീഡിയ സിറ്റിയ്ക്ക് വേണ്ടി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അനുശോചനം രേഖപ്പെടുത്തി.


Read Previous

സ്‍പോർട്സ് ക്ലബ് പ്രസിഡന്‍റ് ആയി, ആദ്യ സൗദി വനിത

Read Next

67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാര്‍ക്കും കൂടി കടം 55 ലക്ഷം കോടി; മോഡിയുടെ ഒമ്പത് വര്‍ഷത്തെ മാത്രം കടം നൂറ് ലക്ഷം കോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »