പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്


വടകര: പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിന് മുൻപിൽ വച്ചാണ് പേരോട് എ ഐ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് മർദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം

കണ്ണൂർ പയ്യന്നൂർ കോളേജിൽ ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അർജുനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. രണ്ടാം വർഷ വിദ്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിക്കുകയായിരുന്നു.


Read Previous

പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിഅമ്മയ്‌ക്കെതിരെ തെളിവില്ല, യുവതിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

Read Next

എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »