ന്യൂഡൽഹി: കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ സൂചികയായ സെൻസെക്സ് 1391 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 345 പോയിന്റുമാണ് ഇടിഞ്ഞത്.
സെൻസെക്സ് 48,638ലും നിഫ്റ്റി 14,500 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ കുറയുകയും ചെയ്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ ദിനംപ്രതിയുള്ള കണക്ക് ഒരുലക്ഷം കടന്നതോടെയാണ് ഓഹരി വിപണിയിലും വൻ തകർച്ച നേരിടേണ്ടി വന്നത്.