Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?


മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.ആഗോള വിപണിയില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവരുന്നതുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ ഇന്ത്യ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചലനങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതെല്ലാം വിപണിയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വിപണി നഷ്ടം നേരിടുമ്പോഴും പൊതുമേഖല ബാങ്ക് ഓഹരികള്‍ തിളങ്ങുകയാണ്. കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റം ഇന്നും തുടരുന്ന കാഴ്ചയാണ് ഈ ഓഹരികളില്‍ കണ്ടത്. കഴിഞ്ഞയാഴ്ച പൊതുമേഖ ബാങ്ക് ഓഹരികള്‍ അഞ്ചുശതമാനം നേട്ടമാണ് കൈവരിച്ചത്. ഇതിന് പുറമേ മെറ്റല്‍, ഫാര്‍മ ഓഹരികളും നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാല്‍ എഫ്എംസിജി, ഐടി ഓഹരികളില്‍ ഉണ്ടായ നഷ്ടമാണ് വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിക്കുന്നത്. മാരുതി സുസുക്കി, ഭാരത് ഇലക്ട്രോണിക്‌സ്, ടൈറ്റന്‍ കമ്പനി, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അതിനിടെ, രൂപയും നഷ്ടത്തിലാണ്. വിപണിയുടെ തുടക്കത്തില്‍ ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.77 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. എണ്ണ വില ഉയര്‍ന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്.


Read Previous

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം; റിജോഷ് കടലുണ്ടി പ്രസിഡണ്ട്‌

Read Next

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »