Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മോഷണ പരമ്പര; ഫഡ്‌നാവിസിൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ കളവുപോയത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ


മുംബൈ: മഹാരാഷ്‌ട്രയില്‍ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ ഡിസംബര്‍ അഞ്ചിന് മഹായുതി സർക്കാര്‍ സത്യപ്രതിജ്ഞ ചെയ്യവേയാണ് മോഷണം നടന്നത്. സ്വർണ്ണ ചെയിനുകളും മൊബൈൽ ഫോണുകളും പണവുമടക്കം 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.

അതേസമയം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് മോഷണം നടന്നത്. വ്യവസായ – സിനിമ – രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു. വിവിഐപികളും വിഐപികളും എത്തിയതിനാൽ 4000 ല്‍ അധികം പൊലീസുകാരെ വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നു.

എന്നാല്‍ ഇവരെയൊക്കെ വെട്ടിച്ചാണ് അതി വിദഗ്‌ധമായി മോഷണം നടന്നത്. പ്രതികളെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റുകളൊന്നും രേഖപ്പെടുത്തിയട്ടില്ല.


Read Previous

സന്ദേശങ്ങൾക്ക് മറുപടി നൽകാൻ മറന്നോ? പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Read Next

മോദിയും ട്രമ്പും നെതന്യാഹുവും ചേർന്ന കൂട്ടുകെട്ട് അപകടകരം’; ബിനോയ് വിശ്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »