Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൗരവമേറിയ ചോദ്യങ്ങള്‍, വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി തരൂര്‍


ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് ശശി തരൂര്‍ എംപി. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു എന്നുള്‍പ്പെടെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരി ക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത് എന്ന് തരൂര്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യം ഏറെ വിലപ്പെട്ടതാണ്. ഇതിന്റെ വിശ്വാസ്യത കഴിവില്ലായ്മ, അശ്രദ്ധ, മനഃപൂര്‍വമായ കൃത്രിമത്വം എന്നിവ കാരണം നഷ്ടപ്പെടുന്ന നിലയുണ്ടാകരുത്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിഷയത്തെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം എന്നും തരൂര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പോസ്റ്റ്.

വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളും മോദി അനുകൂല നിലപാടുകളും സ്വീകരി ച്ച് പോന്നിരുന്ന തരൂര്‍ ഒരിടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ഒരു വിഷയത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് തരൂരിന്റെ പ്രതികരണം.

മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട ക്രമക്കേട് നടന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം വിശദീകരിക്കാന്‍ ശ്രമിച്ചത്. ഹരിയാന തെരഞ്ഞെടുപ്പോടെ രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് വ്യക്തമായി. ഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ക്ക പ്പെട്ടത് അട്ടിമറിയുടെ ലക്ഷണമാണ്. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു. മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടു തുടങ്ങിയവയായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍.


Read Previous

ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്‌സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

Read Next

എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »