
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനെ പ്രകീര്‍ത്തിച്ച് പഹല്‍ഗാം ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട കുതിര ക്കാരന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം. ഭീകരാക്രമണമുണ്ടായപ്പോള്‍ വിനോദ സഞ്ചാരി കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഹല്‍ഗാമിലേക്ക് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദില്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്.
നഷ്ടപ്പെട്ട മകനു വേണ്ടിയുള്ള തിരിച്ചടി’യെന്നാണ് ആദില്‍ ഹുസൈന്റെ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പ്രതികരിച്ചത്. ഇത്തരത്തിലൊരു സൈനിക നടപടിയെടുത്തതിന് സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുടുംബം നന്ദി പറഞ്ഞു. ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട 26 പേരും ഇന്നു സമാധത്തോടെ വിശ്രമിക്കും’ സയ്യിദ് ഹൈദര്‍ ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നല്‍കിയെന്ന് ആദില്‍ ഹുസൈന്റെ സഹോദരന്‍ സയ്യിദ് നൗഷാദ് പറഞ്ഞു.