Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം; ഖമേനിയുടെ മരണത്തില്‍ ഞെട്ടി ഇറാന്‍; ഖമേനിയുടെ വിടവാങ്ങൽ യുഎസ് ആഘോഷിക്കുന്നു.


ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തി ന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമേനിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങള്‍ക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സമാനമായ സൂചനകള്‍ നല്‍കി. ‘ഖമേനി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമേനിയുടെ കൊട്ടാരം തകര്‍ക്ക പ്പെട്ടതായും വെളിപ്പെടുത്തി. ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യ മിട്ടാണ് ആക്രമണം നടന്നത്. നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായും അടിയന്തര സേവന വിഭാഗങ്ങളെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും, മരണസംഖ്യയെക്കുറിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.


Read Previous

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

Read Next

അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്; പിൻഗാമി ആര്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »