പാരീസ് ഒളിംപിക്സില്‍ ഏഴ് മലയാളികള്‍; രാജ്യത്തെ പ്രതിനിധീകരിച്ച് 117 താരങ്ങള്‍


ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയെ 117 താരങ്ങള്‍ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍.ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. 140 അംഗ സപ്പോര്‍ട്ടിങ് സ്റ്റാഫും ഒപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ അിയിച്ചു. അതേസമയം 117 അംഗ പട്ടികയില്‍ ഷോട്ട് പുട്ട് താരം അഭ ഖതുവയില്ല.

പുരുഷന്‍മാരുടെ 4*400 റിലേ ടീം അംഗങ്ങളായി വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്‍, ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍, ഹോക്കി ടീമില്‍ ഗോള്‍ കീപ്പല്‍ പി.ആര്‍ ശ്രീജേഷ്, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയ് എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മലയാളികള്‍. 2020 ടോക്യോ ഒളിംപിക്സില്‍ ഒന്‍പത് മലയാളികള്‍ ഉണ്ടായിരുന്നു.

പാരീസ് ഒളിംപിക്സ് സംഘാടക സമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗെയിംസ് വില്ലേജില്‍ താമസിക്കാനുള്ള അനുമതി 67 പേര്‍ക്കാണെന്ന് ഒളിംപിക്സ് അസോസി യേഷന്‍ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമീപത്തുള്ള സ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായും അവര്‍ അറിയിച്ചു.

അത്ലറ്റുകളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍. 29 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതില്‍ 18 പുരഷന്‍മാരും 11 വനിതകളും ഉള്‍പ്പെടുന്നു. ഷൂട്ടിങില്‍ 21 പേരും ഹോക്കിയില്‍ 19 പേരുമാണ് ഉള്ളത്. ടേബിള്‍ ടെന്നീസില്‍ എട്ടുപേരും ബാഡ്മിന്റണില്‍ ഒളിംപിക്സ് ജേതാവ് പി.വി സിന്ധു ഉള്‍പ്പെടെ ഏഴ് പേരുമാണ് മത്സരരംഗത്തുള്ളത്.

ഗുസ്തി, അമ്പെയ്ത്ത്, ബോക്സിങ് ഇനങ്ങളില്‍ ആറ് വീതം പേരാണ് ഉള്ളത്. ഗോള്‍ഫ് (4), ടെന്നീസ് (3), നീന്തല്‍ (2), സെയിലിങ് (2), കുതിര സവാരി, ജൂഡോ, തുഴച്ചില്‍, ഭാരോദ്വഹനം എന്നിവയ്ക്ക് ഓരോ ആള്‍ വീതവുമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍, 119 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്, നീരജ് ചോപ്രയുടെ ചരിത്രപരമായ ജാവലിന്‍ ത്രോ സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളുടെ ഏറ്റവും മികച്ച നേട്ടവുമായാണ് രാജ്യം മടങ്ങിയത്.


Read Previous

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Read Next

മഹാരാഷ്ട്രയില്‍ പ്ലസ് ടു പാസായവര്‍ക്ക് പ്രതിമാസം 6000, ബിരുദധാരികള്‍ക്ക് 10,000 രൂപ; സര്‍ക്കാര്‍ ധനസഹായം ഒരു വര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »