അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ; 6 മാസം തടവും 50,000 റിയാൽ പിഴയും


ക്ക: ഹജ് അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന വർക്ക് ശിക്ഷ ഏർപ്പെടുത്തി പൊതുസുരക്ഷാവിഭാഗം. 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ഏർപ്പെടുത്തിയത്. ഇത് നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും.

അതുപോലെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുകയും കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തു മെന്നും അറിയിപ്പുണ്ട്. സുഗമവും സുരക്ഷിതവുമായ ഹജ് തീർഥാടനം ഒരുക്കുന്ന തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് സ്വദേശികളും വിദേശികളും സഹകരിക്ക ണമെന്നും അഭ്യർഥിച്ചു. നിയമലംഘകരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ മേഖലയിൽ ഉള്ളവർ 911 നമ്പറിലും മറ്റുഭാഗത്തുള്ളവർ 999 നമ്പറിലും അറിയിക്കണം.


Read Previous

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

Read Next

ഹജ് ഒരുക്കം 2023: ഹറം വികസനം നടപ്പാക്കിയത് 20,000 കോടി ചെലവഴിച്ച്: ഹജ് മന്ത്രി; ഹജ് ടെർമിനലിൽ ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം, ഹജ് തീർഥാടകരുടെ സേവനത്തിന് ഹജ് ടെർമിനലിൽ 200 ലേറെ ജവാസാത്ത് കൗണ്ടറുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »