Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകൾക്കെതിരെ ലൈംഗികപീഡനം; കുവൈത്തിൽ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി അച്ഛൻ മടങ്ങി


പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. അവിടെയെത്തിയശേഷം വീഡിയോയിൽ
നടത്തിയ കുറ്റം സമ്മതത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടുത്തിടെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ആഞ്ജനേയ പ്രസാദ് എന്നയാളാണ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ശാരീരിക വൈകല്യമുള്ള ബന്ധു പി ആഞ്ജനേയു ലുവിനെ (59) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതെന്ന് ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ രാജംപേട്ട് സബ് ഡിവിഷണൽ പോലീസ് ഓഫീസർ എൻ സുധാകർ പറഞ്ഞു.

ആഞ്ജനേയയും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണ് ജോലി ചെയ്യുന്നത്, 12 വയസ്സുള്ള മകൾ മുത്തശ്ശി മാർക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് പെൺകുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിക്കും ഭർത്താവിനുമൊപ്പം താമസം മാറി. സഹോദരിയുടെ ഭര്‍തൃപിതാവാണ് കുട്ടിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയത്. സംഭവം അമ്മായിയോട് പറഞ്ഞപ്പോൾ മിണ്ടാതിരിക്കാനാണ് അവര്‍ നിർദ്ദേശിച്ചത്.

കുട്ടി ഇക്കാര്യം കുവൈത്തിലുള്ള അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടനെ കുട്ടിയുടെ അമ്മ നാട്ടിലെത്തി . ഇതേത്തുടർന്ന് ആഞ്ജനേയയുടെ ഭാര്യ ലോക്കൽ പോലീസിൽ പരാതി നൽകി. എന്നാൽ, കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിനുപകരം വിഷയം ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആഞ്ജനേയ പറഞ്ഞു.

ഇതോടെ ഡിസംബര്‍ ആദ്യ വാരം നാട്ടിലെത്തിയ കുട്ടിയുടെ പിതാവ് ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ പ്രതിയുടെ വീട്ടിലെത്തി രാത്രിയിൽ വീടിന് പുറത്ത് ഉറങ്ങിക്കിടന്ന പ്രതിയെ കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സംശയാസ്പദമായ മരണമായാണ് രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു.

കൊലപാത ശേഷം കുവൈത്തിലേക്ക് തിരിച്ചു പോയ പിതാവ് മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഡിയോ സന്ദേശം പുറത്തുവിടുകയായിരുന്നു. തന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെന്നും മകള്‍ക്ക് നീതി വേണമെന്നും താന്‍ കീഴടങ്ങുമെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.


Read Previous

മസാലദോശയുടെ വില 600 രൂപ ; സ്വർണമാണോയെന്ന് സോഷ്യൽമീഡിയ

Read Next

സൈബർകുറ്റകൃത്യത്തിന് ഇന്ത്യയിൽനിന്ന് മനുഷ്യക്കടത്ത്; വില്ലനെ 2500 കി.മി. പിന്തുടർന്ന് പോലീസ് പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »