തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു പീഡിപ്പിച്ചതില്‍ വിശദീകരണം നല്‍കണ മെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കെസിഎയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാ വകാശ കമ്മീഷനും നേരത്തെ കേസെടുത്തിരുന്നു.

കെസിഎ ആസ്ഥാനത്തു വെച്ചും പീഡനശ്രമം ഉണ്ടായതായി പെണ്‍കുട്ടികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയിരുന്ന പെണ്‍കുട്ടികളെയാ ണ് മനു ചൂഷണം ചെയ്തിരുന്നത്. പത്തു വര്‍ഷമായി ഇയാള്‍ കെസിഎയില്‍ പരിശീലക നാണ്. പരാതി നല്‍കിയ കുട്ടികള്‍ നേരത്തെ മുതല്‍ ചൂഷണത്തിന് ഇരയായിരുന്നുവെ ന്നാണ് സൂചന.
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ മനു റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീ സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കു പോകുമ്പോള്‍ മാത്രമല്ല കെസിഎ ആസ്ഥാനത്തും മനു കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നു. ജിംനേ ഷ്യത്തിലെ പരിശീലനത്തിനു ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതായും വെളിപ്പെടുത്തൽ വന്നിരുന്നു.