എസ്എഫ്ഐയുടേത് വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന ആശയം; സിപിഎം മാത്രമല്ല സിപിഐയും തിരുത്തണം’: ബിനോയ് വിശ്വം


ന്യൂഡൽഹി: എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണെന്ന് ‌സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില പാളിച്ചകൾ സംഭവിച്ചിട്ടു ണ്ടെന്നും അത് തിരുത്താൻ സാധിക്കണം. എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ലമെൻ്റംഗത്വം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഡൽഹിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകൾ ആശയത്തിന്റെ വേദികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ശരിയുടേതാണ് ഇടതുപക്ഷത്തിൻ്റെ കാഴ്ചപ്പാട്. എസ്എഫ്ഐയുടെ ആശയം തനിക്ക് അറിയാം. വിദ്യാർഥികൾക്കൊപ്പം നിൽക്കുന്ന ആശയമാണ് എസ്എഫ്ഐയുടേത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സംവാദം നടക്കുന്നുണ്ട്. എഐഎസ്എഫ് ഒരു ക്യാമ്പസിലും എസ്എഫ്ഐയോട് ഏറ്റുമുട്ടാൻ പോകരുത്. എസ്എഫ്ഐയിൽ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തൽ വരുത്തേണ്ടതുണ്ട്.- ബിനോയ് വിശ്വം പറഞ്ഞു.

ആയിരം നന്മ നമ്മളോടൊപ്പം ഉണ്ടെങ്കിലും ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്താൻ സാധിക്കണം. സിപിഎം മാത്രമല്ല തിരുത്തേണ്ടത്, സിപിഐയും തിരു ത്തണം. എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനുമായി തനിക്ക് തർക്കമുണ്ടെന്ന് ചിലർ കരുതുന്നു. എന്നാൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാമെന്നല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമാണ്. ആശയങ്ങൾ തമ്മിലാ കണം ഏറ്റുമുട്ടേണ്ടത്. ആശയത്തിൽ ഉറപ്പുണ്ടെങ്കിൽ ആയുധം തപ്പി പോകേണ്ടി വരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.


Read Previous

33 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ ചരിത്രദിനം; ഉമ്മൻചാണ്ടിക്കും നന്ദി: കരൺ അദാനി

Read Next

റോഡിലേക്ക് കാല്‍ വഴുതി വീണു, എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചിട്ടു; വയോധികന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »