Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രജിസ്ട്രാർക്ക് ഭരണഘടന നൽകി എസ്എഫ്ഐയുടെ സ്വീകരണം, വി സിക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ


തിരുവനന്തപുരം: സസ്പെൻഷന് ശേഷം കേരള സർവകലാശാല ആസ്ഥാനത്ത് എത്തിയ സർവക ലാശാല രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാറിന് ഭരണഘടനയുടെ കവർ പേജ് നൽകി എസ് എഫ് ഐ പ്രവർത്തകരുടെ സ്വീകരണം. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും എസ് എഫ് ഐ പ്രവർത്തകരും കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും നടത്തി.

പിന്നാലെ സർവകലാശാല കെട്ടിടത്തിന് മുകളിൽ കയറി എസ് എഫ് ഐ പ്രവർത്തകർ ഭരണഘടന യുടെ പകർപ്പ് ഉയർത്തിക്കാട്ടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്‍റെ നടപടിക്ക് നിയമ സാധുത ഇല്ലെന്ന് രജിസ്ട്രാർക്ക് നിയമോപദേശം ലഭിച്ചിരുന്നു. സർവകലാശാല നിയമം 10(13) പ്രകാരമായിരുന്നു സസ്പെൻഷൻ. എന്നാൽ 10(14) പ്രകാരം നടപടിക്ക് സാധുത ഇല്ലെന്നായിരുന്നു നിയമോപദേശം. ഇതിന് പിന്നാലെയാണ് സസ്പെന്ഷന്‍ വക വെയ്ക്കാതെ ഇന്നു രാവിലെ രജിസ്ട്രാർ സർവകലാശാല ആസ്ഥാനത്തെത്തിയത്.

രജിസ്ട്രാർക്കെതിരെയുള്ള വി സി യുടെ നടപടിയിൽ പ്രതിഷേധിച്ചു എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർ രാജ് ഭവനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇന്നും രാജ്ഭവനിലേക്ക് എസ് എഫ് ഐയുടെ പ്രതിഷേധ മാർച്ചുണ്ട്. കഴിഞ്ഞ മാസമായിരുന്നു ശ്രീ പത്മനാഭ സേവ സമിതിയുടെ പേരിൽ സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ കാവിക്കൊടിയെന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചുള്ള പരിപാടിക്കിടെ സംഘർഷമുണ്ടാകുന്നത്. പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഗവർണർ എത്തി പരിപാടി നടത്തുകയും സർവകലാശാലയിൽ വൻ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെയാണ് വി സി മോഹൻ കുന്നുമ്മൽ രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്യുന്നത്. വൈസ് ചാൻസലറുടെ നടപടി നിയമപരമായി രാഷ്ട്രീയമായി നേരിടും രജിസ്ട്രാർക്കെതിരെയുള്ള വി സി യുടെ നടപടി രാജ്ഭവന്‍റെ ഒത്താശയ്ക്ക് വഴങ്ങിയാണെന്നും നിയമപരമായി രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കുന്നതിന് പകരം വിസി വിദേശത്തേക്ക് മുങ്ങുകയാണ് ചേർന്നത്. 5 ദിവസത്തെ താത്കാലിക ചുമതലയിലെത്തുന്ന സിസ തോമസിന് സെനറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകുമെന്നും ഇടതു സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ജി മുരളീധരൻ പറഞ്ഞു.


Read Previous

ഇന്ത്യയും അമേരിക്കയും തമ്മില്‍ ദശാബ്‌ദ പ്രതിരോധ കരാര്‍; ധാരണയായെന്ന് പെന്‍റഗണ്‍

Read Next

ഖദര്‍ പഴയ ഖദറല്ല; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »