ജിദ്ദ: വടകര എം.പിയും കോൺഗ്രസ് നേതാവുമായി ഷാഫി പറമ്പിൽ ജിദ്ദയിലെത്തി. നിരവധി കോൺഗ്രസ് പ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ കിംഗ് അബ്ദുൽ അസീസ് വിമനത്താവളത്തിൽ സ്വീകരിച്ചു.

ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന അദ്ദേഹം വൈകുന്നേരം ജിദ്ദ സീസൺസ് റെസ്റ്റോറന്റിൽ ഒ.ഐ.സി.സി വെസ്റ്റേൺ റിജിയണൽ കമ്മിറ്റി നൽകുന്ന സ്വീകരണ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച കൊയിലാണ്ടികൂട്ടം റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഗാല നൈറ്റില്‍ പങ്കെടുക്കും, കൂടാതെ റിയാദ് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള പ്രവാസി പാര്‍ലിമെന്റ് എന്ന പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് പ്രവാസി മലയാളികളുമായി സംവദിക്കും