ഷാഫി പറമ്പിൽ എം.പി ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി; മക്കയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അടക്കം ചര്‍ച്ചയായി.


ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പിൽ എംപി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മത് ഖാൻ സൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടി ക്കാഴ്ചയിൽ മക്കയിൽ ഇന്ത്യൻ സ്കൂൾ (കമ്മ്യൂണിറ്റി സ്കൂൾ) ആരംഭിക്കുക എന്ന ദീര്ഘ നാളായുള്ള ആവശ്യം വിശദമായി ചർച്ച ചെയ്തു. ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു.

ഹജ്ജ് എംബാർക്കേഷൻ പോയിന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ, ഹാജിമാരുടെ വിമാനയാത്രാ നിരക്കിലുള്ള വർധന, വിവിധ കാരണങ്ങൾ മൂലം നിയമക്കുരുക്കിൽ പെടുന്ന ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ കോൺസുൽ ജനറലുമായുള്ള ചർച്ചയിൽ പ്രതിബാധിച്ചു.

ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും നിരവധി സാധാരണക്കാർ എംപി യെ കാണുകയും നിവേദനങ്ങൾ നൽകുകയുമുണ്ടായി. ഗവണ്മെന്റ് തലത്തിൽ വിദേശകാര്യ വകുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലും കോൺസു ലേറ്റ് / എംബസി ഇടപെടേണ്ട വിഷയങ്ങളിൽ അങ്ങിനെയും ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോൺസുൽ ജനറലിനോടൊപ്പം ഹജ്ജ് കോൺസുൽ ജലീലുമുണ്ടായിരുന്നു.

ഒഐസിസി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ, ഒഐസിസി നേതാക്കളായ ആസാദ് പോരൂർ, ശരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്,അലി തേക്ക് തോട്, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീർ നദ്‌വി കുറ്റിച്ചൽ, ഹർഷദ് ഏലൂർ എന്നിവർ ഷാഫി പറമ്പിൽ എംപി യെ അനുഗമിച്ചു.


Read Previous

വീണ്ടും നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം, ബില്യൺ ബീസിനെതിരെ നിരവധി പരാതികൾ

Read Next

പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ പിതൃത്വ അവധി; ബഹറൈനിൽ പുതിയ നിയമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »