Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് ഷൈജു പച്ച ഏറ്റുവാങ്ങി, പതിന്നാലാം വാര്‍ഷിക ആഘോഷം വര്‍ണ്ണാഭമായി


ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് കരസ്ഥമാക്കിയ ഷൈജു പച്ചയെ ജനറല്‍സെക്രട്ടറി മുജീബ് മൂലയില്‍ പൊന്നാട അണിയിക്കുന്നു

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR),  പതിനാലാമത് വാർഷികം PPAR  ആന്യൂവൽ ഫെസ്റ്റ് 2025  എന്ന പേരിൽ, മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് അതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കലിന്റെ  അധ്യക്ഷതയില്‍  നടന്ന സാംസ്‌കാരിക സമ്മേളനം  റിയാദ്  ഇന്ത്യൻ  എംബസ്സി  വെൽഫെയർ ഉദ്യോഗസ്ഥൻ  ഷറഫുദ്ധീൻ സഹ്റ ഉൽഘാടനം   നിർവഹിച്ചു.

സംഘടനയുടെ ഈ വര്‍ഷത്തെ  ഹ്യുമാനിറ്റേറിയൻ  എക്സലൻറ് അവാർഡ്  2025 ന് അർഹനായ  റിയാദിലെ  പ്രമുഖ സാമൂഹിക ജീവകാരുണ്യ  പ്രവർത്തകൻ  ഷൈജു പച്ചക്ക്  പൊന്നാട അണിയിച്ചും,   മെമെൻറോയും നൽകിയും ആദരിച്ചു. റിയാദ് പൊതു സമൂഹമാണ് തനറെ പ്രോചോദനമെന്നും,  അവർ നൽകുന്ന സഹകരണവും നിസ്വാർഥ പിന്തുണയും കൊണ്ട് മാത്രമാണ്  തനിക്ക്  ചാരിറ്റി  പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്നും,  സമൂഹത്തോട്  എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഷൈജു പച്ച അഭിപ്രായപ്പെട്ടു. 

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് ഷൈജു പച്ചക്ക് പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം സമ്മാനിക്കുന്നു

തുടർന്ന് റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവൂർ  വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ), ഉമർ മുക്കം (ഫോർക്ക), ഷുക്കൂർ  ആലുവ (ഒഐസിസി),  സുബാഷ് അമ്പാട്ട്  (എറണാകുളം ജില്ലാ അസോസിയേഷൻ),  അമീർ ബീരാൻ  (കെഎംസിസി), ബിജു ജോസഫ് (റിയാദ് ഇന്ത്യൻ അസോസിയേഷൻ), ബിർലു  ബിന്യാമിൻ  (ഡബ്ലുഎംഎഫ്), ഹരി  കായം കുളം (റിയാദ് ടാക്കീസ്) എന്നിവർ ആശംസകൾ  നേർന്നു സംസാരിച്ചു

വാര്‍ഷിക ആഘോഷ കലാവിരുന്നില്‍ നിന്ന്

സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള മികവിന് ഹ്യുമാനിറ്റേറിയൻ കൺവീനർ  ഉസ്മാൻ പരീതിന് പൊന്നാട നൽകിയും, ഫോർക്ക ഫുഡ് ഫെസ്റ്റിൽ മൂന്നാം സ്ഥാനം  വിജയിച്ച  പെരുമ്പാവൂർ  ലേഡീസ് ടീമിന്  നേതൃത്വം നൽകിയ  ടീച്ചർമാരായ  അസീന മുജീബ്,  സുഫൈറ  സലാം എന്നിവർക്ക് പ്രത്യേകം പുരസ്‌കാരങ്ങൾ നൽകിയും, സംഘടനയുടെ ഈ വർഷത്തെ  മെറിറ്റ് അവാർഡിന് അർഹരായ റിയാദിലുള്ള കുട്ടികളായ ഹിസാം മുജീബ്, അഹ്സാൻ അമീർ,  മുഫീദ മജീദ് എന്നിവർക്ക് മെമെന്റോ നൽകിയും, ജിദ്ദയിൽ നടന്ന സിബിഎസ്ഇ ക്ലസ്റ്റർ  അത്ലെറ്റിക് മീറ്റിൽ പങ്കെടുത്ത സംഘടനയുടെ മെമ്പർമാരുടെ മക്കളായ ക്രിസ്റ്റ ലാലു വർക്കി,  ശിവാനി സുഭാഷ് എന്നിവർക്ക് പ്രത്യേക സമ്മാനം നൽകിയും, സംഘടനയുടെ ഈ കാലയളവിലെ  വിവിധ പ്രോഗ്രാമുകളുടെ കൺവീനർമാരായ ഉസ്മാൻ പരീത്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ്,  ഹാരിസ് മേതല, കരീം കാനാമ്പുറം, സാജു ദേവസ്സി എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയും ആദരിച്ചു.

പെരുമ്പാവൂര്‍ ഒപ്പന ടീം

പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറത്തിൻറെ നേതൃത്വത്തില്‍ നടന്ന സംഗീത കലാ വിരുന്നിൽ  നാട്ടിൽ നിന്നുള്ള പ്രശസ്ത ഗായകൻ നിസാം അലിയോടൊപ്പം, റിയാദിൽ നിന്നുള്ള ഗായകരായ  മുത്തലിബ് കാലിക്കറ്റ്, റിസ്‌വാൻ ചെന്താര, സലാം പെരുമ്പാവൂർ, മാലിനി നായർ, ബിനു ശിവദാസൻ,  നൗഫൽ കോട്ടയം, ഖലീൽ റഹ്മാൻ, അജിത് കാലിക്കറ്റ്, അക്ഷയ് സുധീർ, ജോയ്സ് മറിയ, അജ്ഞലി  സുധീർ എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിനെ ഹരം കൊള്ളിച്ചു.  കാണികളുടെ മനം കവർന്ന  ഡാൻസ് ഒരുക്കിയത് റിയാദിലെ പ്രശസ്‌ത ഡാൻസ് ടീച്ചേഴ്സ്മാരായ ധന്യ ശരത് (കൈരളി ഡാൻസ്  അക്കാഡമി), റംഷിദ (ഗോൾഡൻ സ്പാരോവ്സ് ഡാൻസ്)  സംഘടനയുടെഎക്സിക്യുട്ടീവ്‌ അംഗങ്ങള്‍  അവതരിപ്പിച്ച  ഒപ്പന കാണികളുടെ  കയ്യടി  ഏറ്റു വാങ്ങി.

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ 2025-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികള്‍

മീഡിയ കൺവീനർ ഹിലാൽ ബാബു സംഘടനയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി  യോഗത്തിൽ പ്രദർശിപ്പിച്ചു. സംഘടനയുടെ ഭാരവാഹികളായ നൗഷാദ് പള്ളത്ത്, ജബ്ബാർ കോട്ടപ്പുറം,  റിജോ ഡൊമിനിൻകോസ്, മുൻ പ്രസിഡന്റുമാരായ സലാം മാറമ്പിള്ളി, അലി ആലുവ, സലാം  പെരുമ്പാവൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് സഹൽ, തൻസിൽ ജബ്ബാർ, അമീർ ബീരാൻ,  ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷെമീർ പോഞ്ഞാശ്ശേരി, ലാലു വർക്കി, സലീം നെസ്റ്റ്,  ഷാനവാസ്, ഹാരിസ് മേതല, സിയാവുദീൻ, ഷാജഹാൻ, ജോർജ് ജേക്കബ്, കരീം കാട്ടുകുടി, അബ്ദുൽ  മജീദ്, മിഥുലാജ്, വിനൂപ്, സ്വാലിഹ്   തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

അഡ്വ.അജിത്‌ഖാൻ, ജിയാ ജോസ് എന്നിവർ ആവതാരകർ ആയിരുന്നു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും, ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.


Read Previous

പാകിസ്ഥാന്‍ ചാര: ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്.

Read Next

പതിനൊന്നാമത് യോഗാദിനാഘോഷം: ദിശ യോഗ മീറ്റ് 2025, ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്‌ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »