Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ട കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദിനായി കേളി കേന്ദ്രകമ്മറ്റിയും മലാസ് ഏരിയ കമ്മറ്റിയും സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി.

സിപിഐഎം പൊന്നാനി ഏരിയ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഖലീമുദ്ധീൻ. ഷമീർ മുഹമ്മദിന്റെ ഭാര്യാപിതാവ് മുജീബിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കേളിയുടെ പ്രവർത്തനങ്ങളെ കുറിച്ചും, കുടുംബസഹായ ഫണ്ടിനെ കുറിച്ചും വിശദീകരണം നൽകി.

കേളി ദവാദ്മി മുൻ രക്ഷാധികാരി ഹംസ തവനൂർ, ബത്ത സെന്റർ യൂണിറ്റ് അംഗം ധനേഷ് പൊന്നാനി
സിപിഐഎം പൊന്നാനി ഏരിയ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ. കുഞ്ഞിമുഹമ്മദ് മാസ്റ്റർ പൊന്നാനി ബ്രാഞ്ച് സെക്രട്ടറി, ഷമീർ മുഹമ്മദിൻ്റെ സഹോദരൻ, ഭാര്യാ സഹോദരന്മാർ കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങളിൽ പങ്കെടുത്തു.

കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഷമീർ മുഹമ്മദ്. നെഞ്ചുവേദനയെ തുടർന്ന് റിയാദിൽവെച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും, വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 15 ന് മരണപെടുകയായിരുന്നു.


Read Previous

കേളി അഫ്ലാജ് ഇഫ്താർ സംഗമം നടത്തി

Read Next

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ഇഫ്താർ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »