
ബീജിങ്: ചൈനയുടെ പ്രതിരോധ കമ്പനിയായ ഷുഴൗ ഹോഗ്‌ഡ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ഓഹരികളില്‍ വന്‍ ഇടിവ്. 6.42ശതമാനം കമ്പനിയുടെ ഓഹരികളില്‍ ഇടിവുണ്ടായത്. പിഎല്‍ 15 മിസൈലുകളുടെ നിര്‍മ്മാതാക്കളാണ് കമ്പനി. പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ കമ്പനിയുടെ മിസൈലുകള്‍ ഇന്ത്യ ആകാശത്ത് വച്ച് തന്നെ തകര്‍ത്തതാണ് ഓഹരിയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം കമ്പനിയുടെ ഓഹരികളില്‍ 7.37ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ചൈന പാകിസ്ഥാന് നല്‍കിയ പിഎല്‍ 15 മിസൈലുകള്‍ക്ക് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവി ധാനത്തിലേക്ക് കടന്ന് കയറാനായില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനയുടെ പിഎല്‍ 15 മിസൈ ലുകളടക്കമുള്ള അത്യാധുനിക ആയുധങ്ങളുപയോഗിച്ച് ഇന്ത്യയുടെ വ്യോമസേനാ താവളങ്ങളും സൈ നിക കേന്ദ്രങ്ങളും ആക്രമിക്കാന്‍ മെയ് ഒന്‍പതിനും പത്തിനും പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇതിനെയെല്ലാം ശക്തമായി പ്രതിരോധിച്ചിരുന്നു.
പിഎല്‍ 15ന് പുറമെ പാകിസ്ഥാന്‍റെ ജെഎഫ് 17, ജെ10 പോര്‍ വിമാനങ്ങളും ഇന്ത്യ തദ്ദേശീയമായി വികസി പ്പിച്ച വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ തകര്‍ത്തിരുന്നു.ഇന്ത്യ ചൈനീസ് മിസൈലുകള്‍ നശി പ്പിച്ചതോടെ അവരുടെ മിസൈല്‍ സാങ്കേതികതയില്‍ ലോകത്തിന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഒപ്പം നിക്ഷേപകരുടെ ആത്മവിശ്വാസവും ഇടിഞ്ഞു.
ഇന്ത്യയുടെ വ്യോമസേനാ മേധാവി എ കെ ഭാരതി തകര്‍ന്ന ആയുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. എങ്ങനെയാണ് ഇന്ത്യയുടെ പ്രതിരോധ സംവിധാനം അത്യാധുനിക മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി, പ്രത്യേകിച്ച് ആകാശ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഭീഷണി നേരിടുന്നതിന് എങ്ങനെ സഹായിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
ആകാശിന് പുറമെ പിചോറ, മാന്‍പാദ്‌സ് ഹ്രസ്വദൂര മിസൈലുകള്‍, പോര്‍ വിമാനങ്ങള്‍ തുടങ്ങിയവയും ഇന്ത്യയ്ക്ക് പ്രതിരോധം തീര്‍ത്തു. തുര്‍ക്കിയുടെ ഡ്രോണുകളെയും അമൃത്‌സറിന് സമീപം വച്ച് തകര്‍ ത്തു. ഉഗ്ര സ്‌ഫോടക ശേഷിയുള്ള വസ്‌തുക്കള്‍ വഹിക്കാനാകുന്നതും വളരെ താഴ്‌ന്ന് പറക്കാനാകുന്നതു മായ ഡ്രോണുകളെയാണ് തകര്‍ത്തത്. ഇവ സൈന്യത്തിനും ജനങ്ങള്‍ക്കും കാര്യമായ നാശനഷ്‌ടങ്ങ ളു ണ്ടാക്കുമായിരുന്നു. എന്നാല്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ അവയ്ക്കായില്ല.
ഇന്ത്യയുടെ തദ്ദേശീയ സംവിധാനങ്ങള്‍ എങ്ങനെയാണ് പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിച്ചതെന്ന് കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി എ കെ ഭാരതി വിശദീകരിച്ചിരുന്നു. പാകിസ്ഥാന്‍റെ ഒരു പോര്‍ വിമാനത്തിന് പോലും ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ഭേദിക്കാനായില്ലെന്നും നമ്മുടെ സൈന്യം അവകാശപ്പെട്ടു.