Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിന്ദൂര്‍ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇല്ല, താൽപ്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു; പങ്കെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ?


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശശി തരൂര്‍ അറിയിച്ചതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരി ല്‍ തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാകും പ്രതി പക്ഷ നിരയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടുക. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള ഒരു പ്രതിനിധി സംഘത്തെ നയിച്ച നേതാവ് എന്ന നിലയില്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സംസാരിക്കാന്‍ ക്ഷണിച്ചേ ക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭയില്‍ സംസാരിക്കാനായി സ്പീക്കര്‍ തരൂരിനെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് തള്ളി, കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.


Read Previous

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും മനുഷ്യത്വ രഹിതവും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Read Next

വ്യാജ എംബസി’ നടന്നത് 300 കോടിയുടെ തട്ടിപ്പ്; പ്രതി നടത്തിയത് 162 വിദേശ യാത്രകള്‍, ഹവാല ഇടപാടിന് ഷെല്‍ കമ്പനികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »