Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഷ്യന്‍ ഗ്രാമത്തില്‍ ഷെല്‍ ആക്രമണം; നാലു മരണം, അതിര്‍ത്തിയില്‍ ട്രെയിന്‍ കത്തി, തിരിച്ചടിച്ച് യുക്രൈന്‍


റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു ഗ്രാമീണര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലയായ ബ്രിയാന്‍സ്‌കിലെ സുസെ മ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് യുക്രൈന്‍ പ്രത്യാക്രമണം ആരംഭിച്ചിരിക്കുന്നത്. 

റഷ്യന്‍ അധിനിവേശ ഡോണ്‍ബാസ്‌കില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, യുക്രൈനിലേക്ക് സൈനിക ആവശ്യത്തിന് ഇന്ധനവും മറ്റു കൊണ്ടുപോയ റഷ്യന്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി അഗ്നിക്കിരയായി. സ്‌ഫോടനത്തിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് എന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ട്രെയിനിന്റെ എട്ട് വാഗണുകള്‍ പാളം തെറ്റി. യുക്രൈന്‍ അതിര്‍ത്തിക്ക് നൂറു കിലോമീറ്റര്‍ അകലെ വെച്ചാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. 

റഷ്യന്‍ അധിനിവേശ ക്രിമിയയിലെ എണ്ണ ശാലയിലെ സ്‌ഫോടനത്തിന് പിന്നാലെ യാണ് ട്രെയിനും അഗ്നിക്കിരയായത്. എണ്ണ ശാലയിലെ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പ്രത്യക്ഷത്തില്‍ യുക്രൈന്‍ സമ്മതിച്ചിട്ടില്ല. അതേസമയം, എണ്ണശാലയിലെ സ്‌ഫോടനത്തിന് കാരണം ‘ദൈവത്തിന്റെ ശിക്ഷയാണ്’ എന്നാണ് യുക്രൈന്‍ പ്രതികരണം നടത്തിയത്. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം, റഷ്യയില്‍ തുടരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.


Read Previous

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

Read Next

നാ​ടു​വി​റ​പ്പി​ച്ച അ​രി​ക്കൊ​മ്പ​നെ വ​രു​തി​യി​ലാ​ക്കി കാടു​ക​ട​ത്തി​യ​ കു​ങ്കി​ക​ളി​ലെ ക​രു​ത്ത​ന്‍; കോ​ന്നി സു​രേ​ന്ദ്ര​നാ​ണ് താ​രം, ല​ക്ഷ​ണ​ത്തി​ലും അ​ഴ​കി​ലും ഗ​ജ​രാ​ജ​ന്മാ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ണ് സുരേ​ന്ദ്ര​ന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »