സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ ഷിഫ മലയാളി സമാജം അനുശോചിച്ചു


റിയാദ്: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ ഷിഫ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു

ഷിഫാമലയാളി സമാജത്തിന്റെ വളർച്ചയിൽ ഒപ്പം സഞ്ചരിച്ച് ഉപദേശ നിർദ്ദേശങ്ങൾ നൽകിയിരുന്ന ജേഷ്ഠ സഹോദരനാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാബു പത്തടി പറഞ്ഞു സെക്രട്ടറി പ്രകാശ് ബാബു വടകര, ട്രഷറർ വർഗീസ് ആളുക്കാരൻ ,രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ , മധു വർക്കല ,മോഹനൻ കരുവാറ്റ, രതീഷ് നാരായണൻ ,ബിജു മടത്തറ ,മുജീബ് കായംകുളം ,ഷജീർ കല്ലമ്പലം ,സുലൈമാൻ വിഴിഞ്ഞം എന്നിവർ യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സന്തോഷ് തിരുവല്ല , ഹനീഫ കൂട്ടായി ,ബിജു അടൂർ ,ബാബു കണ്ണോത്ത് ,റഹീം പറക്കോട് ,വിജയൻ ഓച്ചിറ, ഷാജിത് ചോറോട് , ബിജു സി എസ് എന്നിവർ നേതൃത്വം നൽകി


Read Previous

പി.എം.എഫ് ൻ്റെ ആഭിമുഖ്യത്തിൽ സത്താർ കായംകുളം അനുശോചന യോഗം നടത്തി.

Read Next

റാഫി പാങ്ങോടിന്‍റെ അനുഭവക്കുറിപ്പ്. ‘മണൽ ചൂഴികൾ’ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »