ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്,: മൂന്നു പതിറ്റാണ്ട് പ്രവാസം പേറി നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം സ്വദേശിക്ക് ഷിഫാ മലയാളി സമാജത്തിന്റെ കൈത്താങ്ങ്. ഷിഫ സനയിലെ ഇരുമ്പ് ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുൽ അസീസ്ആണ് ജോലിക്കിടെ വീണ് പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയത്

ജോലി ചെയ്ത സ്ഥാപനം ചികിത്സാ ചെലവുകളോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ എക്സിറ്റ് അടിച്ചു നൽകുക മാത്രമാണ് ചെയ്തത് സമാജം അംഗമായിരുന്ന ഇദ്ദേഹത്തിന് ടിക്കറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി സമാഹരിച്ച് നൽകിയ ചികിത്സാസഹായവും അംഗങ്ങൾക്ക് നൽകി വരാറുള്ള പെൻഷനും നൽകിയാണ്അബ്ദുൽ അസീസിനെ നാട്ടിലേക്ക് സമാജം പ്രവര്‍ത്തകര്‍ യാത്രയാക്കിയത്
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ ,മധു വർക്കല എന്നിവർ ചേർന്ന് സഹായം കൈമാറി സെക്രട്ടറി പ്രകാശ് ബാബു വടകര ,വൈസ് പ്രസിഡണ്ട് മാരായ രതീഷ് നാരായണൻ ,ഹനീഫ കൂട്ടായി ,ജോയിൻ സെക്രട്ടറി ബിജു മടത്തറ ,ഷജീർ കല്ലമ്പലം ട്രഷറർ വർഗീസ് ആളൂക്കാരൻ ,സുനിൽ പൂവത്തിങ്കൽ ,റാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
