
റിയാദ്: ജോലിക്കിടെ ഇടതു കൈക്ക് സാരമായി പരിക്ക് പറ്റിയ മലപ്പുറം സ്വദേശി ഉണ്ണികൃഷ്ണന് 70,000 രൂപയുടെ ധനസഹായം എക്സിക്യൂട്ടീവ് അംഗം ഉമ്മർ പട്ടാമ്പി കൈമാറി.
നീണ്ട 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ എക്സിക്യൂട്ടീവ് അംഗം കുഞ്ഞുമുഹമ്മദിനുള്ള ഉപഹാരം പ്രസിഡൻറ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി അശോകൻ ചാത്തന്നൂർ കൈമാറി

ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബാബു വടകര,രതീഷ് നാരായണൻ,സുനിൽ പൂവത്തിങ്കൽ,ബിനീഷ്,ബാബു കണ്ണോത്ത്,ബിജു സി എസ് ,ഉമ്മർ അമാനത്ത്
സജീർ കല്ലമ്പലം,വർഗീസ് ആളുക്കാരൻ എന്നിവർ പങ്കെടുത്തു