ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് ഫാ സനയ്യായിലുള്ള വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫമലയാളി സമാജം 19മത് വർഷത്തിലേക്കു കടക്കുകയാണ്. നാളിത് വരെ സമാജം അംഗങ്ങൾക്ക് ചികിത്സാ സഹായങ്ങൾ, രോഗികളായ കുടുബാ ഗങ്ങൾക്കുള്ള ചികിത്സ സഹായങ്ങൾ, പെണ്മക്കളുടെ വിവാഹ സഹായം, 58വയസ്സ് പുറത്തിയാക്കിമടങ്ങുന്നവർക്കുള്ള പെൻഷൻ പദ്ധതി, തണൽ ഭവന പദ്ധതി,വിടുതൽ സഹായം, തുടങ്ങി പത്തു തരം സഹായങ്ങളാണ് സമാജം നൽകി വരുന്നത്

2026ലേക്കുള്ള അംഗത്വം സഫ സ്പോഞ്ച് കമ്പനി മാനേജർ ജിതിൻ മാത്തന് പ്രസിഡന്റ് ഫിറോസ് പോത്തൻ കൈമാറി. ചടങ്ങിൽ സെക്രട്ടറി ഷജീർ കല്ലമ്പലം, രക്ഷാദികരികകളായ സാബു പത്തടി, അശോകൻ ചാത്തന്നൂർ, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല,രതീഷ് നാരായണൻ, മോഹനൻ കണ്ണൂർ, ബിനീഷ് തിരുവല്ല,എന്നിവർ പങ്കെടുത്തു. ഷിഫായിലുള്ള മലയാളികളെല്ലാവരും തന്നെ അംഗത്വം സ്വീകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്ന് മധു വർക്കല ആവശ്യപ്പെട്ടു
