Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫ മലയാളി സമാജം ഇഫ്താർ വിരുന്ന്: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്നേഹസംഗമം


റിയാദ്: ഷിഫ സനയയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം (SMS) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി ആയിരത്തിലധികം പ്രവാസികളാണ് സഫ സ്പോഞ്ച് കമ്പനിയുടെ വിശാലമായ ഹാളിൽ നടന്ന സംഗമത്തിൽ ഒത്തുചേർന്നത്.

സംഘടന പ്രവർത്തകർ തന്നെ നേരിട്ട് തയ്യാറാക്കിയ സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇഫ്താറിൽ വിളമ്പി യത്. നാട്ടിൽ അക്കൗണ്ട് ഇല്ലാത്തവർക്കായി ഇഫ്താറിനോടനുബന്ധിച്ച് എൻ.ആർ.ഐ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സഫ സ്പോഞ്ച് മാനേജിങ് ഡയറക്ടർമാരായ അബു അബ്ദുൽ അസീസ് മുത്തേരി, അബ്ദുള്ള ഇബ്രാഹിം അൽ മുഖീറ എന്നിവർക്ക് സമാജത്തിന്റെ സ്നേഹാദരവ് സംഗമാത്തോടനുബന്ധിച്ചു കൈമാറി.

പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടി റിയാദിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഗമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ആശംസകള്‍ നേര്‍ന്നുകൊണ്ട് എൻ.ആർ.കെ കണ്‍വീനര്‍ പ്രതിനിധി സുരേന്ദ്രൻ, ഹാഷിം അബ്ബാസ്, സൈഫ് കായം കുളം, ഷാജു വാലപ്പന്‍, അമീര്‍ പട്ടണത്ത്, റിജോഷ്, ഷൈജു പച്ച, നാസർ കല്ലറ, ഷിബു പത്തനാപുരം, പുഷ്പരാജ്, റാഫി കൊയിലാണ്ടി, അമീർ, മൈമൂന ടീച്ചർ, അബ്ദുള്ള വല്ലഞ്ചിറ, ക്ലീറ്റസ്, ബിജു ജോസഫ്, ഹാരിസ് ചോല, ഷമീർ സിയാസ്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതവും ട്രഷറർ വർഗീസ് ആളൂകാരൻ നന്ദിയും പറഞ്ഞു.

അശോകൻ ചാത്തന്നൂർ, മധു വർക്കല, സന്തോഷ് തിരുവല്ല, സാബു പത്തടി തുടങ്ങി നിരവധി കൺവീ നർമാരുടെ നേതൃത്വത്തിലാണ് ഇഫ്താർ പരിപാടികൾ ഏകോപിപ്പിച്ചത്.

.


Read Previous

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും: ഇനി ആക്രമിക്കാൻ ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും ഡൊണാൾഡ് ട്രംപ്

Read Next

അഭിമാനത്തിന്റെ മൂന്ന് നൂറ്റാണ്ടുകൾ; പതറാത്ത പതാകയുമായി സൗദി അറേബ്യ മുന്നോട്ട്: കിരീടാവകാശിയുടെ വാക്കുകൾ ആവേശമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »