റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികം ആഘോ ഷിച്ചു ഷിഫാ അൽ റീമാസ് ആഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടു കൂടിയാണ് ആഘോഷം നടന്നത്. ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജീവൻ ടിവി ചീഫ് ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. അൽ ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷാനു സി തോമസ് മുഖ്യപ്രഭാഷണം നടത്തി, അജിത് കുമാർ കടയ്ക്കൽ ആമുഖം പറഞ്ഞു

മുജീബ് കായംകുളം വിജയൻ നെയ്യാറ്റിൻകര ഗഫൂർ കൊയിലാണ്ടി നാസർ ലൈസ് ഷിബു ഉസ്മാൻ സാബു പത്തടി അലി ആലുവ സിനാൻ ബാബു മനാഫ് കാലിക്കറ്റ് ഷിബു പത്തനാപുരം തുളസി കൊട്ടാരക്കര തുടങ്ങിയവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു
R.M.C മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാന വിരുന്നും നവ്യാസ് എന്റർടൈൻമെന്റ് ബിന്ദു സാബുടീച്ചറുടെ നേതൃത്വത്തിൽ അരങ്ങേറിയ മനോഹര നൃത്തങ്ങളും കാണികൾക്ക് ഏറെ കൗതുകമായി റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ശിങ്കാരിമേളം ഉത്സവ പ്രതീതി യുളവാക്കി. ആൻഡ്രിയ ജോൺസണ്‍ അവതാരക ആയിരുന്നു

അബ്ദുൽ കരീം കൊടപ്പുറം ഇബ്രാഹിം പട്ടാമ്പി അജ്മൽ പട്ടാമ്പി സാദിഖ് കുളപ്പാടം ശിഹാബ് കരുനാഗപ്പള്ളി നാസർ കൊട്ടുകാട് അഷറഫ് കൊണ്ടോട്ടി സുലൈമാൻ മണ്ണാർക്കാട് ജോർജ് ദാനിയേൽ കോന്നി ടിറ്റു ബ്രൈറ്റ് അമൽ അജിത് കുമാർ അഖിൽ കായംകുളം സുൽഫികൊടപ്പുറം സലീം കോട്ടപ്പുറം സജീഷ് പുളിക്കൽ നാസർ മഞ്ചേരി സിദ്ദീഖ് മഞ്ചേരി അൻസാരി ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി