Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു കത്തി; 24 ജീവനക്കാരെ രക്ഷപ്പെടുത്തി


മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു. യുഎഇയിലെ ഖോര്‍ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലര്‍ച്ചെ 1.40 നാണ് അപകടമുണ്ടായത്.അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍, ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ അഗ്നിബാധയുണ്ടായി.

അഡലിന്‍ കപ്പലില്‍ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാന്‍ തുറമുഖത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിള്‍ അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസറ ഓയില്‍ ടെര്‍മിനലില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ ഒമ്പതരയോടെ പുറപ്പെട്ട കപ്പല്‍ ഇന്നു പുലര്‍ച്ചെ 1.37 നാണ് അപകടത്തില്‍ പെട്ടത്.

12.8 നോട്ട് വേഗത്തില്‍ നേര്‍ദിശയില്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പല്‍ വെട്ടിത്തിരിയുകയും ചെയ്തു. ഖോര്‍ഫക്കാനില്‍ നിന്ന് സൂയസ് കനാല്‍ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികര്‍ തൊട്ടു മുന്നിലെത്തിയ ശേഷമാണ് ഭീമന്‍ ടാങ്കര്‍ കണ്ടത്.

അമേരിക്കന്‍ കപ്പലിലെ എഞ്ചിന്‍ തകരാറോ നാവിഗേഷന്‍ ഉപകരണങ്ങള്‍ തകരാറിലായതോ ആണ് അപകട കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കപ്പലുകളില്‍ തീ പടരുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്രായില്‍ – ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.


Read Previous

സാങ്കേതിക തകരാര്‍: അഹമ്മദാബാദ്-ലണ്ടന്‍ വിമാനം സര്‍വീസ് റദ്ദാക്കി, ദുരന്തത്തിന് ശേഷമുള്ള ആദ്യ സര്‍വീസ്

Read Next

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; അതിര്‍ത്തി കടത്തുന്നത് കരമാര്‍ഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »