ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ നിന്നും അഴുകിയ നിലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷിരൂര്‍ ഹോന്നവാര കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുഖത്ത് തുടരുന്ന രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മാല്പേയാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വലകുടുങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മൃതദേഹം പുരുഷന്റേതാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമെ മൃതദേഹം ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വരികയൂള്ളൂ.
ഷിരൂരില്‍ കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. രക്ഷാദൗത്യത്തിനിടെ ഈശ്വര്‍ മല്പേയാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമല്ല.
